മികച്ച നടി കീര്‍ത്തി സുരേഷ്
അറുപത്തിയാറാമത് നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി കീര്‍ത്തി സുരേഷ്. ജോജുവിനും സാവിത്രിക്കും അംഗീകാരം. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പ്രത്യേക പരാമര്‍ശം ലഭിച്ചത്. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം. എം.ജി രാധാകൃഷ്ണന് ഓള് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം കമ്മാര സംഭവം ചിത്രത്തിനും മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാലിക്കും ലഭിച്ചു. മികച്ച മലയാള ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി.
മികച്ച ചിത്രം ഹെല്ലാരോ (ഗുജറാത്തി)
മികച്ച സംവിധായകന്‍ ആദിത്യ ധര്‍ (ഉറി: ദസര്‍ജിക്കല്‍ സ്‌െ്രെടക്ക്)
മികച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ (ഓള്)
മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രം കെജിഎഫ്
മികച്ച സംഗീത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി (പത്മാവത്)
മികച്ച പ്രൊഡക്ഷ ഡിസൈന്‍ കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍)
മികച്ച സഹനടി സുരേഖ സിക്രി (ബദായ് ഹോ)
മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം പാഡ്മാന്‍
ജനപ്രിയ ചിത്രം ബദായ് ഹോ
മികച്ച മലയാള ചിത്രം അന്ധാദുന്‍
മികച്ച മലയാള ചിത്രം സുഡാനി ഫ്രം നൈജീരിയ
മികച്ച അസ്സാമീ ചിത്രം ബുള്‍ബുള്‍ ക്യാന്‍ സിങ്
മികച്ച സഹനടന്‍ സ്വാനന്ദ് കിര്‍കിരെ ഛുംബാക്ക്
മികച്ച ബാലതാരം സമീര്‍ സിങ്, ഹരജീത
മികച്ച പിന്നണി ഗായകന്‍ അര്‍ജീത്ത് സിങ് (പദ്മാവത്)
മികച്ച പിന്നണി ഗായിക ബിന്ദു മാലിനി (കന്നഡ)
മികച്ച തിരക്കഥ ചീ അര്‍ജുന്‍ ലൊ സോ
മികച്ച അവലംബിത തിരക്കഥ ശ്രീ റാം രാഘവന്‍
മികച്ച ശബ്ദലേഖനം (ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്) ഗൗരവ് വര്‍മ മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനര്‍) ബിശ്വജിത് ദീപക് ചാറ്റര്‍ജി മികച്ച ശബ്ദലേഖനം ( റീ റെക്കോര്‍ഡിസ്റ്റ്) രാധാകൃഷ്ണ മികച്ച ചിത്രസംയോജനം രാധാകൃഷ്ണ
മികച്ച ചിത്രസംയോജനം നാഗേന്ദ്ര
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ ചിത്രം മഹാനടി
മികച്ച മേക്ക്അപ് രന്‍ജീത്
മികച്ച പശ്ചാത്തല സംഗീതം ഉറി
