ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക്. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ആഗസ്റ്റ് 26 ന് തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. കൂട്ടായ്മയുടെ വിജയമാണ് നിപ പ്രതിരോധമെന്നും ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കുള്ള അംഗീകാരമാണ് അവാര്‍ഡെന്നും മന്ത്രി ശൈലജ പറഞ്ഞു.