Tag archives for അങ്കം
ഭാഷാജാലം 5- അങ്കവും കാണാം താളീം ഒടിക്കാം
നൂറിലേറെ അര്‍ഥമുള്ളതാണ് അങ്കം എന്ന സംസ്‌കൃത തത്ഭവവാക്ക്. അടയാളം, പാട്, വടു, മറു, മുദ്ര, കളങ്കം, ചിഹ്നം, തഴമ്പ്, ചൂണ്ടല്‍, കൊളുത്ത്, മടിത്തട്ട് എന്നിങ്ങനെ പോകുന്നു പ്രഖ്യാതമായ അര്‍ഥങ്ങള്‍. എന്നാല്‍, നമ്മുടെ സംസ്‌കാരവുമായി അഭേദ്യബന്ധമുള്ള അങ്കംവെട്ടുമായി അതു പതിഞ്ഞുപോയി. യുദ്ധം,പോര് എന്നൊക്കെ…
അങ്കക്കുളങ്ങര ഭഗവതി
ഒരു യുദ്ധദേവത. അങ്കം വെട്ടി ജയിച്ച അമ്മദൈവം. അങ്കക്കുളങ്ങര കാവാണ് മുഖ്യകേന്ദ്രം. ഉത്തരകേരളത്തില്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഈ ദേവതയുടെ കോലം (തെയ്യം) കെട്ടിയാടാറുണ്ട്.
അങ്കം
പ്രാചീനകേരളത്തിലെ യുദ്ധമുറകളില്‍ ഒന്ന്. നാടുവാഴികളോ രാജാക്കന്‍മാരോ തമ്മിലുള്ള തര്‍ക്കം അങ്കത്തിലൂടെ പരിഹരിക്കപ്പെട്ടിരുന്നു. ആദ്യം കോഴിയങ്കം നടത്തും. അതുകൊണ്ടും പരിഹാരമുണ്ടായില്ലെങ്കില്‍ ആളങ്കം നടത്തും. ഒരുതരം ദ്വന്ദ്വയുദ്ധം. അങ്കം വെട്ടുന്നതില്‍ നായര്‍പടയാളികളും ചേകോന്‍മാരും മുന്നിലായിരുന്നു. കന്നിമാര്‍ പോലും അങ്കം വെട്ടിയിരുന്നു. 'അങ്കം വെട്ടിയാലേ ചേകോനാകൂ'…
അങ്കപ്പണം
അങ്കത്തിന് ക്ഷണിക്കുന്ന ആള്‍ അങ്കക്കാരന് അങ്കപ്പണം കിഴിയായി നല്‍കണം. ഇത് പ്രത്യേക അവകാശമാണ്. അങ്കം നടത്തണമെങ്കില്‍ നാടുവാഴിക്കും ദേശവാഴിക്കും അങ്കപ്പണം നല്‍കണം. 'അങ്കവും ചുങ്കവും' ഭരണാധികാരികളുടെ വരുമാനമാര്‍ഗ്ഗമാണ്.
അങ്കക്കളരി
കളരിവിദ്യ അഭ്യസിപ്പിക്കുന്ന കളരികളില്‍ ഒന്ന്. അങ്കം വെട്ടാന്‍ കൂടി ഉപയോഗിച്ചിരുന്ന കളരി.