Tag archives for അരമണി
മണി
കിലുങ്ങുന്ന ശബ്ദമുള്ള ഉപകരണം. പൂജാമണി, തൂക്കിയിടുന്ന കുടമണി, അരമണി എന്നിങ്ങനെ മണി പലവിധമുണ്ട്. ഇവയെല്ലാം ഓടുകൊണ്ട് നിര്‍മിക്കുന്നതാണ്. മരംകൊണ്ട് ദുര്‍ല്ലഭമായി മണിയുണ്ടാക്കാറുണ്ട്. പോത്തുകളുടെയും കാളകളുടെയും കഴുത്തില്‍ കെട്ടുവാനാണ് മരമണി.
പാലും വെള്ളരി
ഏറനാട്, കോഴിക്കോട് താലൂക്കുകളിലെ കാളിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും പഴയ നായര്‍തറവാടുകളിലും ഭദ്രകാളി പ്രീണനാര്‍ഥം നടത്തിവരുന്ന അനുഷ്ഠാനമാണ് പാലും വെള്ളരി. പാല്‍വെള്ളരി എന്നും പറയും. മകരം മുതല്‍ മേടം വരെയുള്ള കാലങ്ങളിലാണിത് പ്രായേണ നടത്തപ്പെടുന്നത്. വെളിച്ചപ്പാട് നടത്തുന്ന ഖഡ്ഗനൃത്തം ഇതില്‍ മുഖ്യമാണ്. കോമരത്തിന്…
അരമണി
അനുഷ്ഠാനപരമായ പല നര്‍ത്തനങ്ങള്‍ക്കും അരയില്‍ ചെറിയ തരം മണികള്‍ കെട്ടാറുണ്ട്. കോമരം, വെളിച്ചപ്പാട്, ആയത്താന്‍ എന്നിവരുടെ ഉറഞ്ഞുതുള്ളലില്‍ അരമണികള്‍ കെട്ടും.