Tag archives for ആചാരം

ശവസംസ്‌കാരം

ശവസംസ്‌കാരരീതികള്‍ ഓരോ സമൂഹത്തിന്റെയും സംസ്‌കാരത്തെ പ്രതിഫലിപ്പിക്കും. അവരുടെ വിശ്വാസം, ആചാരം, തൊഴില്‍, സാമൂഹികപദവികള്‍, പരിസ്ഥിതികള്‍ എന്നിവയൊക്കെ ശവസംസ്‌കാര രീതിയില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അഗ്നിസംസ്‌കാരം, ഭൂമിദാനം, കുഴിയില്‍ നിറുത്തിമറവുചെയ്യല്‍, വെള്ളത്തില്‍ ആഴ്ത്തല്‍, ഉപേക്ഷിക്കല്‍ എന്നിങ്ങനെ വിവിധരീതികള്‍ അവലംബിക്കാറുണ്ട്. ദഹിപ്പിക്കുകയാണെങ്കില്‍ അസ്തിസഞ്ചയനം നടത്തും. അസ്ഥികള്‍…
Continue Reading

ഓലക്കുട

പനയോല (കുടപ്പന), മുള മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ദേശം, സമുദായം, തൊഴില്‍, ആചാരം തുടങ്ങിവയെ അടിസ്ഥാനമാക്കി കുടകള്‍ക്ക് തരഭേദമുണ്ട്. പദവിയനുസരിച്ച് രാജാക്കന്‍മാര്‍ നല്‍കുന്ന കുടയാണ് 'നെടിയകുട'. കേരളബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന കുട 'മനക്കുട.' അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്നത് 'മറക്കുട.' കന്യകമാര്‍ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകള്‍'.…
Continue Reading

ഈറ്റും മാറ്റും

കേരളത്തിലെ പ്രാചീനമായ ഒരു ആചാരം. പ്രസവിച്ചാലും മരിച്ചാലും ഋതുവായാലുമുള്ള ആശൗചം നീങ്ങാന്‍ വണ്ണാത്തിമാറ്റ് ഉടുത്ത് കുളിക്കുക എന്നത് പഴയ ആചാരമാണ്. നാടുവാഴിത്ത വ്യവസ്ഥ നിലനിന്നകാലത്ത് നാടുവാഴിക്കെതിരായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് നല്‍കിവന്ന ശിക്ഷകളില്‍ ഒന്നായിരുന്നു ഈറ്റും മാറ്റും വിലക്കല്‍. തൊടുമാറ്റ്, ഉടുമാറ്റ്, വിരിമാറ്റ്, എന്നിങ്ങനെ…
Continue Reading

ആചാരവിളക്ക്‌

വെളിച്ചത്തിന്റെ ആവശ്യമില്ലെങ്കിലും ആചാരം പ്രമാണിച്ച് കത്തിച്ചുവയ്ക്കുന്ന ദീപം. മംഗളകര്‍മ്മങ്ങള്‍ക്കും അനുഷ്ഠാനച്ചടങ്ങുകള്‍ക്കും പകലാണെങ്കിലും ചെറിയൊരു നിലവിളക്കെങ്കിലും എണ്ണ നിറച്ചു കത്തിക്കുന്ന പതിവുണ്ട്.
Continue Reading

ആചാരവെടി

ആചാരം എന്ന നിലയിലുള്ള വെടി. അനുഷ്ഠാനം, ആദരം എന്നിവയെ പുരസ്‌കരിച്ച് പണ്ട് തമ്പുരാക്കന്‍മാരുടെ അരിയിട്ടുവാഴ്ച, പള്ളിക്കെട്ട് തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ക്കെല്ലാം ആചാരവെടി മുഴക്കുമായിരുന്നു. സ്ഥാനവലിപ്പത്തിനനുസരിച്ചാണ് ആചാരവെടികളുടെ എണ്ണം. തിരുവിതാംകൂര്‍ രാജാവിന് ഇത്രവെടി, കൊച്ചി രാജാവിന് ഇത്രവെടി എന്നിങ്ങനെ.
Continue Reading

ആചാരം

പ്രാകൃതസമൂഹങ്ങളുടെ ജീവിതനടപടികളുടെ ഭാഗമായി ഉണ്ടായതാണ് ആചാരം. ആചാരബദ്ധമായ സാമൂഹികജീവിതമാണ് അവർ നയിച്ചിരുന്നത്. ദേശാചാരം, ഗ്രാമാചാരം, ക്ഷേത്രാചാരം, കുലാചാരം (ജാത്യാചാരം) എന്നിങ്ങനെ വൈവിദ്ധ്യമുണ്ട്. ഓരോ ജാതിക്കാരും പെരുമാറേണ്ട രീതിയും സംസാരിക്കേണ്ട ക്രമവും ചെയ്യേണ്ട തൊഴിലുകളും എന്തൊക്കെയാണെന്ന് നിയമമുണ്ടായിരുന്നു.
Continue Reading