Tag archives for ആയോധനമുറ

ഓതിരം

കളരിപ്പയറ്റിലെ ഒരു സങ്കേതം. ഓടി, ചരിഞ്ഞ്, വണ്ടിച്ചക്രം പോലെ കൈകുത്തിയും കാല്‍കുത്തിയും തിരിയുകയാണ് പ്രത്യേകത. ആയുധപ്രയോഗത്തില്‍ ശരീരത്തില്‍ പ്രഹരമേല്പിക്കാനുള്ള സ്ഥാനങ്ങളിലൊന്നാണ് ഓതിരം. 'പകിരി തിരിഞ്ഞങ്ങു വെട്ടി ചന്തു തച്ചോളി ഓതിരം വെട്ടുവെട്ടി'. ആയോധനമുറകളില്‍ ഒന്നായ 'ഓതിരം' പതിനെട്ടഭ്യാസങ്ങളില്‍ ആദ്യത്തേതാണ്.
Continue Reading

അടവ്

ആത്മരക്ഷാര്‍ത്ഥം പ്രയോഗിക്കുന്ന ആയോധനമുറയാണ് അടവ്. പതിനെട്ട് അഭ്യാസങ്ങളാണ് അടവുകളില്‍ പ്രധാനം. ഓതിര, കടകം, ചടുലം, മണ്ഡലം, വൃത്തചത്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം (അന്യോന്യം ), ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പരാജയം, പടലം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയാണ് പതിനെട്ടടവുകള്‍.
Continue Reading