Tag archives for ഉത്സവം
മീനഭരണി
ഭദ്രകാളി, ശ്രീകുരുംബ തുടങ്ങിയ ദേവിമാരുടെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ദിവസമാണ്. ഉത്സവം, പാട്ട്, താലപ്പൊലി തുടങ്ങിയവ അന്നു നടക്കും. കൊടുങ്ങല്ലൂര്‍ ഭരണി എന്നു പറയുന്നത് മീനഭരണിക്കാണ്. ചീറുമ്പക്കാവുകളില്‍ ഭരണിക്ക് പാട്ടുത്സവം പതിവുണ്ട്.
കതിനാവെടി
വെടിമരുന്നു നിറയ്ക്കുന്ന കുറ്റിയാണ് കതിനാക്കുറ്റി. ആ ഇരുമ്പുകുറ്റിയില്‍ മരുന്നിട്ടിടിച്ച് വെക്കുന്ന വെടിയാണ് കതിനാവെടി. കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും ഉത്സവം, വേല, കളിയാട്ടം എന്നിവയ്ക്ക് പ്രത്യേകസന്ദര്‍ഭങ്ങളില്‍ കതിനാവെടി മുഴക്കും.
ഉത്രംവിളക്ക്
ശാസ്താക്ഷേത്രങ്ങളിലെ ഒരാഘോഷം. വൃശ്ചികമാസത്തിലെ ഉത്രംനാളില്‍ അയ്യപ്പന്‍ കാവുകളില്‍ വിളക്ക് ഉത്‌സവം പതിവാണ്. പൈങ്കുനി ഉത്രം ശബരിമലയില്‍ പ്രധാനമാണ്.