Tag archives for ഓലക്കുട

മറക്കുട

അന്തര്‍ജ്ജനങ്ങള്‍ എടുക്കാറുണ്ടായിരുന്ന ഓലക്കുട. വളരെ വിസ്താരമുള്ള പരന്ന കുടയാണ് ഉത്തരകേരളത്തില്‍ നിലവിലുണ്ടായിരുന്ന മറക്കുട. തെക്കന്‍ കുടയ്ക്ക് വിസ്താരം കുറവാണ്. കണിയാന്മാരാണ് മറക്കുട ഉണ്ടാക്കുക.
Continue Reading

ഓലക്കുട

പനയോല (കുടപ്പന), മുള മുതലായവകൊണ്ട് കെട്ടിയുണ്ടാക്കുന്ന കുട. ദേശം, സമുദായം, തൊഴില്‍, ആചാരം തുടങ്ങിവയെ അടിസ്ഥാനമാക്കി കുടകള്‍ക്ക് തരഭേദമുണ്ട്. പദവിയനുസരിച്ച് രാജാക്കന്‍മാര്‍ നല്‍കുന്ന കുടയാണ് 'നെടിയകുട'. കേരളബ്രാഹ്മണര്‍ ഉപയോഗിച്ചിരുന്ന കുട 'മനക്കുട.' അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്നത് 'മറക്കുട.' കന്യകമാര്‍ എടുക്കുന്ന ഓലക്കുടകളാണ് 'കന്യാക്കുടകള്‍'.…
Continue Reading

ഓണേശ്വരന്‍

ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ വീടുതോറും കയറിയിറങ്ങുന്ന ഓണേശ്വരന്‍ മഹാബലിയുടെ സങ്കല്പത്തിലുള്ളതാണ്. ഓലക്കുട പിടിച്ച് മണികൊട്ടിക്കൊണ്ടാണ് വരവ്. കുരുത്തോല കൊണ്ട് ഓലക്കുട അലങ്കരിച്ചിരിക്കും. തലയില്‍ പ്രത്യേക 'മുടി' ധരിക്കും. താടിയും വച്ചുകെട്ടും. പ്രത്യേകതരം ഉടുപ്പും ആഭരണവുമണിയും. കോഴിക്കോട് ജില്ലയിലെ പാണരാണ് ഓണപ്പൊട്ടന്‍…
Continue Reading

ആചാരക്കുട

ഒരുതരം ഓലക്കുട. കാവുകളിലും മറ്റും ആചാരപ്പെട്ടവര്‍ പ്രത്യേകതരം ഓലക്കുട എടുക്കും. കോമരം, വെളിച്ചപ്പാട്, അന്തിത്തിരിയന്‍, ആയത്താന്‍, കലാശക്കാരന്‍ എന്നിവരൊക്കെ ആചാരക്കുടയെടുക്കണമെന്ന് വ്യവസ്ഥയുണ്ട്.
Continue Reading