Tag archives for ഔഷധം
ഒറ്റമൂലി
രോഗശമനത്തിന് പ്രയോഗിക്കുന്ന ഫലപ്രദമായ ഒറ്റ മരുന്ന്. ഏകമൂലി എന്നും പറയും. പലമരുന്നുകളും ചേര്‍ത്താണ് സാധാരണ ഔഷധങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ചില നാടന്‍ വൈദ്യന്മാര് ഒറ്റമൂലി പ്രയോഗിക്കുന്നു.
ഇത്തിള്പ്രയോഗം
ഔഷധങ്ങളെ മുന്‍നിറുത്തിയുള്ള മാന്ത്രികവിദ്യയിലെ ഒരുവിധി. മരത്തിന്മേല് കിളിര്ത്തുണ്ടാകുന്നതും പല രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നതുമായ സസ്യമാണ് ഇത്തിള്‍. ഇത്തിക്കണ്ണി എന്നും പറയും. അശ്വതിനാള്‍ അരയാലിന്മേലുള്ള ഇത്തിള്‍ പറിച്ച് പാലിലരച്ച് കുടിച്ചാല്‍ കുതിരയോളം ബലവും വേഗവുമുണ്ടാകുമത്രെ. രോഹിണിനാള്‍ പുളിമേലുള്ള ഇത്തിള്‍ പറിച്ച് കൈയില്‍ കെട്ടുകയോ…
ആകര്‍ഷണം
മാന്ത്രികമായ വശ്യപ്രയോഗത്തിന്റെ ഒരു ഭാഗം. ബലാല്‍ക്കാരമായി അന്യരെ സ്വന്തം അരികിലേക്കു വരുത്തുകയോ മറ്റുള്ളവരുടെ മനസ്സിനെ അനുകൂലമായി നിയന്ത്രിക്കുകയോ ചെയ്യാനുള്ള ഒരു മന്ത്രവിദ്യ. സന്മന്ത്രവാദപരമായും ദുര്മന്ത്രവാദപരമായും ഇതുചെയ്യാം. ആകര്‍ഷണത്തിന് മന്ത്രം, യന്ത്രം, ഔഷധം എന്നീ ഘടകങ്ങള്‍. വെള്ളത്തില്‍ ഇറങ്ങിനിന്ന് 'ഓം നമോ ആദിപുരുഷായ…