Tag archives for കഥകളെപ്പറ്റി ലളിതാംബിക അന്തര്‍ജനം
യഥാര്‍ഥ ദര്ശനത്തെക്കാള് സ്വപ്നദര്‍ശനം സുന്ദരം: ലളിതാംബിക അന്തര്‍ജനം
(ലളിതാംബിക അന്തര്‍ജനത്തിന്റെ സമ്പൂര്‍ണ കഥാസമാഹാരത്തില്‍ എടുത്തുചേര്‍ത്തിട്ടുള്ള കഥാകാരിയുടെ വാക്കുകള്‍) ജീവിതത്തിലുള്ള താത്പര്യമാണല്ലോ ജീവിതാവിഷ്കരണത്തിനും പ്രേരണ നല്‍കുന്നത്. നിറഞ്ഞുതുളുമ്പുന്ന ജീവിതപ്രേമത്തില്‍നിന്നേ നിറവുള്ള കലാസൃഷ്ടികള്‍ ഉടലെടുക്കുകയുള്ളൂ. പഞ്ചേന്ദ്രിയങ്ങളില്‍നിന്നു നേടുന്ന നൈമിഷികമായ സംവേദനങ്ങള്‍ അന്തര്‍മണ്ഡലത്തില്‍ ലയിച്ച് അനുഭൂതിയായി മാറുന്നു. യാഥാര്‍ഥ്യത്തിന്റെ സത്യസന്ധതയും ഭാവനയുടെ നിറപ്പകിട്ടും ഒന്നുചേര്‍ന്ന്…