Tag archives for കുരുത്തോല
സുന്ദരയക്ഷിക്കോലം
പടേനിയിലെ ഒരു യക്ഷിക്കോലം. മുഖാവരണത്തിനു പുറമെ നെഞ്ചുമാല, അരമാല, കുരുത്തോലയുടുപ്പ് എന്നിവയുണ്ടാകും. കവുങ്ങിന് പൂക്കുല കൈയില്‍ ഏന്തികൊണ്ടാണ് തുള്ളുക. വിവിധ ചുവടുകള്‍വെച്ചുകൊണ്ട് താളത്തിനനുഗുണമായി തുള്ളും.
പന്തല്‍
തൂണുകള്‍ കുഴിച്ചിട്ട് പടങ്ങുകള്വെച്ച് നിര്‍മ്മിക്കുന്ന പുര. പന്തല്‍ സാധാരണയായി പരന്ന പുരയായിരിക്കും എന്നാല്‍ മഴക്കാലത്തും മറ്റും മോന്താഴപ്പന്തല് തന്നെ കെട്ടാറുണ്ട്. വിവാഹം, തിരണ്ടുമങ്ങലം തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് ഗൃഹങ്ങളില്‍ മുന്‍വശം പന്തലിടും. ന ിലം കിളച്ചടിച്ച് ചാണകം മെഴുകി വൃത്തിയാക്കും. കല്യാണപ്പന്തലിന് പാലയുടെ…
പടകളി
തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പുലയര്‍ നടത്തുന്ന നേര്‍ച്ചകൊട്ടു ഉത്സവത്തിന്റെ ഭാഗമായി, അതിനു മുന്നോടിയായി നടത്തപ്പെടുന്ന ചടങ്ങ്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയുമെടുത്ത് വാദ്യഘോഷത്തോടെ ഭവനംതോറും കയറിയിറങ്ങുകയാണ്. പടിക്കളിയുടെ സ്വഭാവം. സ്ത്രീകളുടെ മുടിയാട്ടവും ഒപ്പമുണ്ടാവും. ഉത്സവത്തിനാവശ്യമായ നെല്ല് ലഭിക്കുവാനുള്ള ഒരു മാര്‍ഗ്ഗം…
ഓലമുടി
ഓല (കുരുത്തോല) കൊണ്ട് ഉണ്ടാക്കിയ ചില അലങ്കാരങ്ങള്‍ മുടിയായി ചില തെയ്യങ്ങള്‍ക്ക് കെട്ടുന്നതിനെയാണ് ഓല മുടി എന്നുപറയുന്നത്.
അരങ്ങോല
തിറയാട്ടവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്. വാദ്യഘോഷത്തോടും ആര്‍പ്പുവിളികളോടും കൂടി വീടുകള്‍തോറും ചെന്ന് ഇളനീര്, തേങ്ങ, കുരുത്തോല തുടങ്ങിയ സാധനങ്ങള്‍ ശേഖരിക്കുകയാണ് 'അരങ്ങോല'.