Tag archives for കൂടിയാട്ടം
മനയോല
മഞ്ഞനിറമുള്ള ഒരുതരം ധാതുദ്രവ്യം. മനയോലയില്‍ മറ്റു നിറങ്ങള്‍ ചേര്‍ത്ത് പച്ച, ചെമപ്പ് എന്നിവ ഉണ്ടാക്കാം. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ അനേകം കലകള്‍ക്ക് മുഖത്തെഴുതാന്‍ മനയോലയുടെ ആവശ്യമുണ്ട്.
മുഖത്തെഴുത്ത്
ദൃശ്യകലകള്‍ മിക്കതിനും മുഖത്തെഴുത്ത് പതിവുണ്ട്. കഥകളി, കൃഷ്ണനാട്ടം, തുള്ളല്‍ക്കളി, കൂടിയാട്ടം, മുടിയേറ്റ് തുടങ്ങിയവയ്ക്കും നാടന്‍കലകള്‍ക്കും മുഖത്ത് തേപ്പ് പ്രധാനമാണ്. മനയോല, ചായില്യം തുടങ്ങിയവയാണു മുഖത്ത് തേയ്ക്കുവാന്‍ ഉപയോഗിക്കുക. എന്നാല്‍ നാടന്‍ കലകളില്‍ പലതിനും അരിച്ചാന്ത്, മഞ്ഞള്‍, കടുംചുകപ്പ്, കരി മുതലായവ ഉപയോഗിക്കും.…
മുഖത്തുതേപ്പ്
കലാപ്രകടനങ്ങള്‍ മിക്കതിനും മുഖത്തുതേപ്പ് പതിവുള്ളതാണ്. മുഖാലങ്കരണങ്ങളെ മുഖത്തുതേപ്പ്, മുഖത്തെഴുത്ത്, വര എന്നിങ്ങനെ തരംതിരിക്കാം. കൃഷ്ണനാട്ടം, കഥകളി, കൂടിയാട്ടം തുടങ്ങിയവയില്‍ പച്ച, കരി, മഞ്ഞ തുടങ്ങിയവ മുഖത്ത് തേക്കും. കാര്‍ക്കോടകവേഷത്തിനും മറ്റും വരയാണ് പതിവ്. അഞ്ചു വര്‍ണങ്ങള്‍ കൊണ്ട് സര്‍പ്പാകൃതി വരയ്ക്കും. തെയ്യം–തിറയുടെ…
ഉത്തരീയം
അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മേല്‍വസ്ത്രം. മുടിയേറ്റ്, കൂടിയാട്ടം, കൃഷ്ണനാട്ടം, അയ്യപ്പന്‍കൂത്ത്, കഥകളി തുടങ്ങിയവയില്‍ ഉത്തരീയം കാണാം. ചുവന്ന പുകൊണ്ടോ നീലത്തുണികൊണ്ടോ, വെളുത്തമാറ്റ് കൊണ്ടോ ഉത്തരീയം ഉണ്ടാക്കാം. അനുഷ്ഠാനകര്‍മ്മങ്ങള്‍, വിശേഷപൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് വേറെ ഉത്തരീയമാണ്.
അലര്‍ച്ച
കലാപ്രകടനങ്ങളിലും മറ്റും വേഷങ്ങളോ, കോലങ്ങളോ പുറപ്പെടുവിക്കുന്ന പ്രത്യേകതരത്തിലുള്ള ശബ്ദം. കൂടിയാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, തെയ്യാട്ടം, തിറയാട്ടം, തുടങ്ങിയ നാടന്‍കലകളിലും അനുഷ്ഠാന നിര്‍വ്വഹണങ്ങളിലും അലര്‍ച്ചകളും അട്ടഹാസങ്ങളും കേള്‍ക്കാം.