Tag archives for കോലം
പൂവില്ലി
ഒരു വനദേവത. പൂവില്ലി, ഇളവില്ലി എന്നീ ദേവതകള്‍ ലവകുശന്മാരുടെ സങ്കല്പത്തിലുള്ളതത്രെ. മുന്നൂറ്റാന്‍, കളനാടി, പെരുമണ്ണാന്‍ എന്നീ സമുദായക്കാര്‍ പൂവില്ലിയുടെ കോലം കെട്ടിയാടാറുണ്ട്.
ഓലപേ്പാതി
കോഴിക്കോട് ജില്ലയില്‍ വസിക്കുന്ന പുലയര്‍, പറയര്‍ എന്നിവര്‍ തെയ്യാട്ട് എന്ന ഗര്‍ഭ ബലികര്‍മ്മത്തോടനുബന്ധിച്ച് കെട്ടിയാടുന്ന കോലം. ഒടുവിലാണ് ഓലപ്പോതിയുടെ പുറപ്പാട്.
ആലിത്തെയ്യം
വലിയ മാന്ത്രികനായിരുന്ന ആലി എന്ന മാപ്പിള മരണാനന്തരം ഒരു തെയ്യമായി മാറിയെന്നാണ് വിശ്വാസം.
അങ്കക്കുളങ്ങര ഭഗവതി
ഒരു യുദ്ധദേവത. അങ്കം വെട്ടി ജയിച്ച അമ്മദൈവം. അങ്കക്കുളങ്ങര കാവാണ് മുഖ്യകേന്ദ്രം. ഉത്തരകേരളത്തില്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഈ ദേവതയുടെ കോലം (തെയ്യം) കെട്ടിയാടാറുണ്ട്.