Tag archives for ചുമടുതാങ്ങി
ചുമടുതാങ്ങി
ഭാരം വഹിച്ചു പോകുമ്പോള്‍ തലച്ചുമട് ഇറക്കി വയ്ക്കാന്‍ വഴിയില്‍ സ്ഥാപിച്ചിട്ടുള്ളതാണ് ചുമടുതാങ്ങി അല്ലെങ്കില്‍ അത്താണി. ഗ്രാമപാതകളില്‍ ഇന്നും ചുമടുതാങ്ങികള്‍ ബാക്കി നില്പുണ്ട്.
അത്താണി
വഴിവക്കുകളില്‍ ചുമട് (ഭാരം) ഇറക്കിവയ്ക്കാന്‍ ഉണ്ടായിരുന്ന ഏര്‍പ്പാട്. 'ചുമടുതാങ്ങി' എന്നും പറയും. ചുമട് ഇറക്കി വയ്ക്കാനും വീണ്ടുമെടുക്കാനും അന്യസഹായമില്ലാതെ കഴിയും. ചെങ്കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ നിര്‍മ്മിക്കും. ഇന്നും ചില ഗ്രാമങ്ങളില്‍ ഇതുകാണാം.