Tag archives for തെയ്യം–തിറ

പുറത്തട്ട്

തെയ്യം– തിറകള്‍ക്ക് ധരിക്കുന്ന മുടികളില്‍ ഒരിനം. ചാമുണ്ഡിവിഭാഗത്തില്‍പ്പെട്ടവയ്‌ക്കെല്ലാം പുറത്തട്ടാണ് വേണ്ടത്. അലകുകൊണ്ടുള്ള ചട്ടക്കൂട്ടില്‍ തെങ്ങിന്‍ കുരുത്തോല, പട്ട്, വെള്ളികൊണ്ടുള്ള ചന്ദ്രക്കലകള്‍, മിന്നികള്‍ തുടങ്ങിയവകൊണ്ട് അലങ്കരിക്കും. ചില മുടികള്‍ക്ക് വക്കില്‍ ഒലകൊണ്ടുള്ള അലങ്കാരത്തിനു പകരം പീലിത്തഴയും പതിവുണ്ട്.
Continue Reading

വട്ടമുടി

തെയ്യം–തിറകള്‍ക്ക് ധരിക്കുന്ന മുടികളില്‍ ഒരിനം. ഭഗവതി, കാളി തുടങ്ങിയവര്‍ക്ക് മിക്കതിനും വട്ടമുടിയാണ്. ആലംകുളങ്ങര ഭഗവതി, കക്കരഭഗവതി, നരമ്പില്‍ഭഗവതി, പ്രമാഞ്ചേരി ഭഗവതി, പൊള്ളക്കരഭഗവതി തുടങ്ങിയവയെല്ലാം വട്ടമുടിത്തെയ്യങ്ങളാണ്. ചുറ്റും പീലിത്തഴപിടിപ്പിച്ച വട്ടമുടിയാണ് പുള്ളിക്കരിങ്കാളി, പുലിയിരുകാളി, പാറോഭഗവതി എന്നിവര്‍ക്കു വേണ്ടത്. കണ്ണങ്കാട്ടു ഭഗവതി, മുച്ചിലോട്ടു ഭഗവതി…
Continue Reading