Tag archives for തെയ്യം - Page 2
എകിറ്
ദംഷ്ട്രം, രൗദ്രഭാവം കൈവരുത്തുന്ന ഒരു ചമയം. വെള്ളികൊണ്ട് നിര്‍മ്മിക്കുന്ന എകിറ് ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണത്തക്കവിധം വായില്‍ ഇരുവശവും ഘടിപ്പിക്കും. തെയ്യം, തിറ, മുടിയേറ്റ് എന്നിവയില്‍ ഭദ്രകാളിക്ക് എകിറ് ഉണ്ടാകും. ആസുരഭാവം കൈവരുത്താന്‍ കഥകളിയിലും ഉപയോഗിക്കും.
ആലിത്തെയ്യം
വലിയ മാന്ത്രികനായിരുന്ന ആലി എന്ന മാപ്പിള മരണാനന്തരം ഒരു തെയ്യമായി മാറിയെന്നാണ് വിശ്വാസം.
ആരിയഭാഗവതി
ഒരു മരക്കല ദേവത. അന്നപൂര്‍ണേശ്വരിയോടൊപ്പം ആരിയര്‍ നാട്ടില്‍ നിന്ന് മലയാളത്തില്‍ വന്നു ചേര്‍ന്നുവെന്നാണ് പുരാവൃത്തം. പുലയര്‍ ഈ ദേവതയുടെ തെയ്യം കെട്ടിയാടാറുണ്ട്.
അസുരാളന്‍
വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന ഒരു തെയ്യം.
അഞ്ഞൂറ്റാന്‍
തെയ്യവും തിറയും കെട്ടിയാടി വരുന്ന ഒരു ജാതി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ഞൂറ്റാന്മാരെ കാണാം.
അഞ്ചുപുള്ളി
ഉത്തരകേരളത്തിലെ വണ്ണാന്മാര് ചില തെയ്യങ്ങള്‍ക്ക് മുഖത്തെഴുതുന്ന രീതി. ആകൃതിയെയാണ് ഇതു സൂചിപ്പിക്കുന്നത്.
അഞ്ചടിത്തോറ്റം
തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പാടുന്ന തോറ്റം പാട്ടുകളില്പ്പെട്ട സ്തുതിപരമായ പദ്യഖണ്ഡങ്ങള്‍.
അഗ്‌നിനൃത്തം
കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍…
അങ്കക്കുളങ്ങര ഭഗവതി
ഒരു യുദ്ധദേവത. അങ്കം വെട്ടി ജയിച്ച അമ്മദൈവം. അങ്കക്കുളങ്ങര കാവാണ് മുഖ്യകേന്ദ്രം. ഉത്തരകേരളത്തില്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവര്‍ ഈ ദേവതയുടെ കോലം (തെയ്യം) കെട്ടിയാടാറുണ്ട്.