Tag archives for ദേവത
ഭൂതം
ദേവത, ബാധ, പരേതാത്മാവ്, ശിവഭൂതം, കാളിയുടെ പരിവാരദേവത എന്നിങ്ങനെ പല അര്‍ത്ഥങ്ങളിലും ഭൂതം എന്ന പദം പ്രയോഗിച്ചുകാണുന്നുണ്ട്. ഭൂതം നിധികാക്കുന്നുവെന്നുള്ള വിശ്വാസവും നിലവിലുണ്ട്. അമാനുഷവും അസാധ്യവുമായ പല പ്രവൃത്തിയും ചെയ്യാന്‍ ഭൂതങ്ങള്‍ക്ക് കഴിയുമത്രെ. പല ജലാശയങ്ങളും ഭൂതം കുഴിച്ചതാണെന്ന വിശ്വാസം നിലവിലുണ്ട്.…
വൈരജാതന്‍
ശിവാംശഭൂതമായഓരു ദേവത. ദാരികവധം കഴിഞ്ഞ് കൈലാസത്തിലെത്തിയ ഭഗ്രകാളിയുടെ ക്രോധം ശമിക്കായ്കയാല്‍, സ്ത്രീകളുടെ ക്രോധം പുത്രമുഖം കണ്ടേ അടങ്ങുകയുള്ളുവെന്ന കരുതി, പരമേശ്വരന്‍ രണ്ട് ബാലക്കിടാങ്ങളെ തോറ്റിച്ചമച്ച് കാളി വരുന്ന വഴിക്ക് കിടത്തികയും കാളിക്ക് ബാലവാത്സല്യം ജനിച്ച് അവര്‍ക്ക് മുല കൊടുക്കുകയും ചെയ്തുവെന്നും അവരാണ്…
ഒറ്റമുലച്ചി
ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയുടെ സങ്കല്പത്തിലുള്ള ദേവത. ഒരു മുല പറിച്ചെറിഞ്ഞു എന്നതില്‍ നിന്നാണ് ഒറ്റമുലച്ചി എന്നു പേര്.
ഉച്ചിനിമാകാളി
കാളിയുടെ ഒരു സങ്കല്പഭേദം. ഉജ്ജയിനിയില്‍നിന്ന് വന്നതാണ് ഈ ദേവത എന്നാണ് സങ്കല്പം.
ഈശാനയക്ഷി
ജനിച്ച് ഒമ്പതാം മാസത്തില്‍ ശിശുവിനെ ബാധിക്കുന്നതെന്നു കരുതുന്ന ദേവത. പനി, വയര്‍വീക്കം, ശരീരം മെലിയല്‍, മൂത്രം ചുവക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
ആരിയപ്പൂമാല
ഉത്തരകേരളത്തിലെ പൂമാലക്കാവുകളിലും ചില കഴകങ്ങളിലും സ്ഥാനങ്ങളിലും ആരാധിക്കപ്പെടുന്ന ദേവതയാണിത്.
ആരിയനമ്പി
അയ്യപ്പസ്വാമിയുടെ സങ്കല്പത്തിലുള്ള ദേവതയായി കരുതിവരുന്ന ഒരു ദേവത