Tag archives for നാലാംവേളി
വേളി
കേരളബ്രാഹ്മണരുടെ വിവാഹം. അഗ്നിസാക്ഷിയായുള്ള വിവാഹമാണത്. വേളി നിശ്ചയമാണ് ആദ്യത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് ഈരണ്ടുപേര്‍ അഭിമുഖമായിരുന്ന വിളക്കുവെച്ച് വെറ്റിലകൊടുത്ത് വേലി നിശ്ചയിക്കുന്നു. ബന്ധുമിത്രാദികളോടൊപ്പമിരുന്ന് മംഗലഭോജനം കഴിഞ്ഞാണ് വേളിക്കാര്‍ പുറപ്പെടുക. വധുഗ്രഹത്തിലെത്തിയാല്‍ സല്‍ക്കരിച്ചിരുത്തി സദ്യ നല്‍കും. 'ആയനിയൂണ്' എന്നാണ് അതിന് പേര്‍.…
നാലാംവേളി
കേരളബ്രാഹ്മണരുടെ ഇടയില്‍ നടപ്പുള്ള സേക(നിഷേക)കര്‍മം. വേളി കഴിഞ്ഞ് ദീക്ഷ വിരിക്കുകയെന്ന കര്‍മം ചെയ്തതിന്റെ നാലാം ദിവസം മുഹൂര്‍ത്തത്തോടെ ചെയ്യേണ്ട ഹോമവും മറ്റു കര്‍മ്മങ്ങളും. നിറകുടവും നിലവിളക്കും വെച്ച് അകത്ത് വധൂവരന്മാര്‍ മാത്രംചെന്ന് മന്ത്രപൂര്‍വം വധുവിന്റെ ഓരോരോ അവയവം സ്പര്‍ശിച്ച് വരന്‍ വധുവിനെ…