Tag archives for നിലവിളക്ക്
നിലവിളക്ക്
ഓടുകൊണ്ടോ, വെള്ളികൊണ്ടോ, പിച്ചളകൊണ്ടോ വാര്‍ത്തുണ്ടാക്കുന്ന വിളക്ക്. ഇത് പല വലിപ്പത്തിലും രീതിയിലുമുണ്ട്. പിരിയന്‍ വിളക്ക്, ഒഴുക്കന്‍ വിളക്ക് എന്നിങ്ങനെ പേരിലും വ്യത്യാസം കാണും. ക്ഷേത്രങ്ങളിലും കാവുകളിലും ഹൈന്ദവഭവനങ്ങളിലും നിലവിളക്കുണ്ടാകും. എല്ലാ കര്‍മങ്ങള്‍ക്കും നിലവിളക്ക് അത്യാവശ്യമാണ്. നിലവിളക്കില്‍ ഏറ്റവും വലുപ്പം കൂടിയത് കളിവിളക്കുകളാണ്.
വട്ടക്കളി–2
കണ്യാര്‍കളിയില്‍ 'വട്ടക്കളി' എന്ന രംഗമുണ്ട്. ഓരോ ദിവസവും വട്ടക്കളി ഉണ്ടാകും. കളി സമാപിക്കുന്നതും വട്ടക്കളിയോടുകൂടിയാണ്. പന്തലിന്റെ നടുക്കുള്ള തൂണിനു സമീപം പീഠം. വാള്, നിലവിളക്ക് എന്നിവ വെച്ചിരിക്കും. അതിനു ചുറ്റുമാണ് കളി. അവിടെ വെളിച്ചപ്പാടിന്റെ നര്‍ത്തനവും പതിവുണ്ട്. വട്ടക്കളിക്ക് ഭഗവതിയെ സ്തുതിക്കുന്ന…
ആലുവിളക്ക്
കവരവിളക്ക്. കാലുകളും തട്ടുകളുമുള്ള നിലവിളക്ക്. സാധാരണ മൂന്ന് കവരമുള്ള ആലുവിളക്കുകളാണ് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്.
ആചാരവിളക്ക്
വെളിച്ചത്തിന്റെ ആവശ്യമില്ലെങ്കിലും ആചാരം പ്രമാണിച്ച് കത്തിച്ചുവയ്ക്കുന്ന ദീപം. മംഗളകര്‍മ്മങ്ങള്‍ക്കും അനുഷ്ഠാനച്ചടങ്ങുകള്‍ക്കും പകലാണെങ്കിലും ചെറിയൊരു നിലവിളക്കെങ്കിലും എണ്ണ നിറച്ചു കത്തിക്കുന്ന പതിവുണ്ട്.