Tag archives for ബാലപീഡ
സൂര്യയക്ഷി
ജനിച്ച് അഞ്ചാംമാസത്തില്‍ കുട്ടികളെ ബാധിക്കുന്ന ദേവത. പനിക്കുക, മെലിയുക, മേല്നോക്കികരയുക എന്നീ ലക്ഷണങ്ങളാണ് സൂര്യയക്ഷിയുടെ ബാധകൊണ്ട് ഉണ്ടാകുന്നു. രണ്ടേകാല്‍ നാഴിയരികൊണ്ട് ഹവിസ്സുണ്ടാക്കി ശര്‍ക്കരയും രക്തപുഷ്പങ്ങളും ചേര്‍ത്ത് ആവാഹിച്ച് പേരാലിലയിലും വാഴക്കൂമ്പിലും വെച്ച് അഞ്ചുനാഴികരാച്ചെല്ലുമ്പോള് മുക്കൂട്ടുവഴിയില്‍ നിന്ന് ബലി നല്‍കുകയും പതിനാറ് തിരി…
ബാലപീഡ
ശിശുക്കള്‍ക്ക് രോഗങ്ങളും മറ്റും ഉണ്ടാക്കുന്നത് ബാധോപദ്രവം കൊണ്ടാണെന്നാണ് പ്രാക്തനവിശ്വാസം. ഗര്‍ഭത്തിലോ പ്രസവാനന്തരമോ ശിശുക്കള്‍ക്ക് പലവിധ ബാധകള്‍ ഉണ്ടാകുമെന്നും, അവയെ ചില ബലികര്‍മങ്ങള്‍കൊണ്ട് നീക്കാമെന്നും കരുതിപ്പൊന്നു. ഗര്‍ഭിണികളെയും ശിശുക്കളെയും ഏതേത് ബാധകളാണ് ഉപദ്രവിക്കുകയെന്നും, അതിനുപരിഹാരമാര്‍ഗമെെന്തന്നും ചില മന്ത്രവാദഗ്രന്ഥങ്ങളില്‍ കാണുന്നു. രുദ്രപാണി, ഇന്ദ്രയക്ഷി, പൈശാചരിയക്ഷി…
പുള്ളുപീഡ
പുള്ളുപക്ഷികളെക്കൊണ്ട് ശിശുക്കള്‍ക്കുണ്ടാകുന്ന ബാധ. പക്ഷിപീഡ, ബാലപീഡ എന്നാക്കെപ്പറയും. പുള്ളുപീഡ നീക്കുവാന്‍ വംശപാരമ്പര്യമുള്ളവരാണ് പുള്ളുവര്‍. മലയര്‍, വണ്ണാന്‍ തുടങ്ങിയ മറ്റു സമുദായക്കാരും പുള്ളുപീഡ നീക്കുവാന്‍ വര്‍ണപ്പൊടികള്‍ കൊണ്ട് കളങ്ങള്‍ ചിത്രീകരിക്കും.