Tag archives for ഭസ്മം

ഭസ്മപ്രയോഗം

മന്ത്രവാദരംഗത്തും വൈദ്യരംഗത്തും ഭസ്മപ്രയോഗമുണ്ട്. ഭസ്മം ജപിച്ചുതൊടുകയും ഭസ്മക്കളം കുറിക്കുകയുമൊക്കെ മന്ത്രവാദത്തിന്റെ ഭാഗമാണ്. സാധാരണഭസ്മല്ലാതെ, ചില പ്രത്യേക ഔഷധങ്ങളും ധൂപക്കൂട്ടുകളും കത്തിച്ചുണ്ടാക്കുന്ന ഭസ്മങ്ങള്‍ ആഭിചാരാദികള്‍ക്ക് പ്രയോഗിക്കും. വൈദ്യത്തില്‍ രാസപ്രയോഗവുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്ന ഒരു ചികില്‍സാരീതിയാണ് ഭസ്മപ്രയോഗം. പവിഴഭസ്മം, തങ്കഭസ്മം എന്നിങ്ങനെ നിത്യപരിചിതങ്ങളായ ഭസ്മങ്ങളുണ്ട്.
Continue Reading

അഭിഷേകം

വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം,…
Continue Reading