Tag archives for മലര്

പാരണ

അനുഷ്ഠാനത്തിന്റെ സമാപനത്തില്‍ കഴിയുന്ന ഭക്ഷണ തെയ്യക്കോലങ്ങള്‍ കെട്ടിയാടുമ്പോള്‍ അവയുടെ സമാപനസന്ദര്‍ഭത്തില്‍ പാരണ നല്‍കാറുണ്ട്.മലര്, ഇളനീര് എന്നിവയാണ് മിക്കതിനും പാരണ നല്‍കുന്നത്. ചിലവയ്ക്കു കോഴിയാണ് വേണ്ടത്. ചില തെയ്യങ്ങള്‍ക്ക് ദോശയാണ് പാരണവസ്തു. പാരണയില്ലാത്ത തെയ്യങ്ങളുമുണ്ട്.
Continue Reading

അഷ്ടദ്രവ്യം

എട്ടു പദാര്‍ത്ഥങ്ങളാണ് അഷ്ടദ്രവ്യം. മലര്, പഴം, എള്ള്, കരിമ്പ്, ശര്‍ക്കര, തരിപ്പണം, മോദകം, നാളികേരം എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. അവില്‍, തേന്‍, നെയ്യ്, കല്‍ക്കണ്ടം, മാതളനാരങ്ങ എന്നിവയും ഉപയോഗിക്കും. ഈ പദാര്‍ത്ഥങ്ങള്‍ ശര്‍ക്കരപ്പാവിലിട്ട് പാകപ്പെടുത്തുന്നതിനെയാണ് 'അഷ്ടദ്രവ്യം'കൂട്ടുക എന്നു പറയുന്നത്.
Continue Reading

അന്‍പൊലി

ക്ഷേത്രങ്ങളിലും കാവുകളിലും ഉത്‌സവത്തോടനുബന്ധിച്ച് നടത്താറുള്ള ഒരു വഴിപാട്. പറയ്‌ക്കെഴുന്നള്ളത്തു വരുമ്പോള്‍ വീട്ടുമുറ്റത്ത് അഞ്ചുപറകളില്‍ നെല്ലും ഇടങ്ങഴിയിലരിയും പഴം, മലര്‍, പൂവ് മുതലായവയും സജ്ജീകരിച്ചു വയ്ക്കും.
Continue Reading