Tag archives for മുടിപ്പുര
മുടിപ്പുര
തിരുവനന്തപുരം ജില്ലയില്‍ പല ഭാഗങ്ങളിലും കാണുന്ന ദേവീക്ഷേത്രങ്ങള്‍ക്ക് മുടിപ്പുരക്ഷേത്രമെന്ന് പറയും. ഭദ്രകാളിക്ഷേത്രങ്ങളാണിവ. നായര്‍മാര്‍, ഈവര്, കമ്മാളര്‍ തുടങ്ങിയ സമുദായക്കാരുടെ വകയായി ഇത്തരം ആരാധനാലയങ്ങളുണ്ട്. പാട്ടുല്സവം, പൊങ്കാല തുടങ്ങിയവയാണ് മുടിപ്പുരകളിലെ മുഖ്യവിശേഷങ്ങള്‍, ഭദ്രകാളിയുടെ 'മുടി'വെച്ചു പൂജിക്കുന്നതുകൊണ്ടാവാം ആ പേര് വന്നത്.