Tag archives for വട്ടക്കളി
പൂവാരല്‍
കണ്യാര്‍ക്കളിയിലെ അന്ത്യരംഗം. ഒരരങ്ങ് കളി കഴിഞ്ഞാല്‍, കളിക്കാരെല്ലാം ക്ഷേത്രസങ്കേതത്തില്‍ വച്ച് വട്ടക്കളി കളിച്ച് അവസാനിപ്പിക്കും. ആ ചടങ്ങിന് പൂവാരല്‍ എന്നു പറയും
വട്ടക്കളി–2
കണ്യാര്‍കളിയില്‍ 'വട്ടക്കളി' എന്ന രംഗമുണ്ട്. ഓരോ ദിവസവും വട്ടക്കളി ഉണ്ടാകും. കളി സമാപിക്കുന്നതും വട്ടക്കളിയോടുകൂടിയാണ്. പന്തലിന്റെ നടുക്കുള്ള തൂണിനു സമീപം പീഠം. വാള്, നിലവിളക്ക് എന്നിവ വെച്ചിരിക്കും. അതിനു ചുറ്റുമാണ് കളി. അവിടെ വെളിച്ചപ്പാടിന്റെ നര്‍ത്തനവും പതിവുണ്ട്. വട്ടക്കളിക്ക് ഭഗവതിയെ സ്തുതിക്കുന്ന…
വട്ടക്കളി–3
വിനോദപരമായ ചില വട്ടക്കളികളാണ് ഇനി പറയുവാനുള്ളത്. ചെറുമര്‍, പുലയര്‍, വടുകര്‍, കുറവര്‍, മുള്ളുക്കുരുവര്‍, തച്ചനാടന്മാര്‍, കളിനാടികള്‍, വയനാടന്‍ ചെട്ടികള്‍ എന്നിവര്‍ക്കിടയിലെല്ലാം വട്ടക്കളി എന്ന പേരിലുള്ള കളിയുണ്ട്. പാലക്കാട്ടു ജില്ലയിലെ വടുക്കരുടെ ഇടയില്‍ പരിചകളിക്ക് 'വട്ടക്കളി' എന്നാണ് പറയുന്നത്. പുലയരുടെ 'ചൊവടുകളി'യും വട്ടക്കളിയാണ്.…
വട്ടക്കളി–1
കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ കല്യാണത്തോടനുബന്ധിച്ച് 'വട്ടക്കളി' എന്ന വിനോദകലാപ്രകടനം പതിവുണ്ടായിരുന്നു. കല്യാണദിവസം തുടര്‍ന്നുള്ള രണ്ടു മൂന്നു ദിവസങ്ങളിലും ഇത്തരം കളികള്‍ ഉണ്ടാകും. ക്‌നായിത്തോമ്മാ കൊടുങ്ങല്ലൂരില്‍ ആസ്ഥാനമുറപ്പിച്ചതും പിന്നീട് മെത്രാന്മാര്‍ വന്നതും മറ്റുമാണ് വട്ടക്കളിക്കു പാടുന്ന മിക്ക പാട്ടുകളിലെയും പ്രതിവാദ്യം. ചില പാട്ടുകളില്‍…