Tag archives for വഴിപാട്
ഉരുളികമഴ്ത്ത്
മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ഒരു വഴിപാട്. സന്താനലബ്ധിക്കുള്ളതാണ്. കമഴ്ത്തിയ ഉരുളിക്കുള്ളില്‍ സര്‍പ്പം ധ്യാനിച്ചിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ സന്താനലാഭമുണ്ടായാലുടന്‍ 'ഉരുളിമലര്‍ത്തുക'യും വേണം.
ആനപ്പറ
ചിലക്ഷേത്രങ്ങളില്‍ ആനപ്പുറത്ത് തിടമ്പേറ്റി ഊരുചുറ്റി നെല്ലുംമറ്റും വഴിപാടായി സ്വീകരിക്കുന്ന ചടങ്ങ്. പറയെടുപ്പ് എന്നും പറയും. തിടമ്പ് എഴുന്നള്ളിക്കുന്നത് ശാന്തിക്കാരനായിരിക്കും. കഴകക്കാര്‍ വിളക്കുപിടിക്കും. മിക്ക ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഇതുണ്ടാകും.
ആണ്ടു പിറന്നാള്‍
ആണ്ടുതോറും വരുന്ന പിറന്നാള്‍. ജന്മനക്ഷത്രത്തിനു വരുന്ന ഇത് ആഘോഷിക്കാറുണ്ട്. ആയുഷ്‌കരങ്ങളായ കര്‍മ്മങ്ങളായ ക്ഷേത്രദര്‍ശനം, വഴിപാട് എന്നിവ നടത്താറുണ്ട്
അവില്‍ നിവേദ്യം
ദേവീദേവന്‍മാര്‍ക്ക് അവില്‍ നിവേദ്യം പതിവുണ്ടെങ്കിലും അവില്‍ വഴിപാട് മുഖ്യമായി ശ്രീഹനുമാനാണ്. ഗുരുവായൂരിലും മറ്റു പല വൈഷ്ണവ ക്ഷേത്രങ്ങളിലും അവില്‍ നിവേദ്യം പതിവുണ്ട്.