Tag archives for വശ്യം
ഷട്കര്‍മം
മന്ത്രവാദസംബന്ധമായ ആറ് വിവിധ കര്‍മരീതികള്‍. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിവ. ആറു കര്‍മങ്ങളും സാത്വികം, രാജസം, താമസം എന്നീ മൂന്നു വിധിപ്രകാരം കഴിക്കാവുന്നതാണ്.
വശ്യം
വശീകരണാകര്‍ഷാദികളാല്‍ എല്ലാവരെയും വിധേയരാക്കുന്ന മാന്ത്രികക്രിയ. വശ്യപ്രയോഗം ഷട്കര്‍മങ്ങളിലൊന്നാണ്. യന്ത്രമന്ത്രൗഷധികളാല്‍ ചെയ്യുന്ന വശ്യക്രിയയത്രെ അത്. ലോകവശ്യം, രാജവശ്യം, സ്ത്രീവശ്യം, പുരുഷവശ്യം എന്നിങ്ങനെ വശ്യപ്രായോദം പലവിധമുണ്ട്.വശ്യകര്‍മത്തിന് വെളുത്തപക്ഷം വിധിച്ചതാണ്. ചതുര്‍ഥി, നവമി, ഷഷ്ഠി, ത്രയോദശി എന്നീ തിഥികളും, തിങ്കള്‍, വ്യാഴം എന്നീ ആഴ്ചകളും വശ്യകര്‍മം…