Tag archives for വിവാഹം
ഷോഡശക്രിയകള്‍
ഗര്‍ഭധാരണം മുതല്‍ പരേതക്രിയവരെയുള്ള പതിനാറ് സംസ്കാരക്രിയകള്‍. ഗര്‍ഭധാനം, പൂസവനം, സീമന്തം, വിഷ്ണുബലി, ജാതകര്‍മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, വിവാഹം, ആധാനം എന്നിവ. ബ്രഹ്മണര്‍ ഇവ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ ചില ക്രിയകള്‍ ഒഴിവാക്കും.
വേളി
കേരളബ്രാഹ്മണരുടെ വിവാഹം. അഗ്നിസാക്ഷിയായുള്ള വിവാഹമാണത്. വേളി നിശ്ചയമാണ് ആദ്യത്തെ ചടങ്ങ്. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്ന് ഈരണ്ടുപേര്‍ അഭിമുഖമായിരുന്ന വിളക്കുവെച്ച് വെറ്റിലകൊടുത്ത് വേലി നിശ്ചയിക്കുന്നു. ബന്ധുമിത്രാദികളോടൊപ്പമിരുന്ന് മംഗലഭോജനം കഴിഞ്ഞാണ് വേളിക്കാര്‍ പുറപ്പെടുക. വധുഗ്രഹത്തിലെത്തിയാല് സല്ക്കരിച്ചിരുത്തി സദ്യ നല്‍കും. 'ആയനിയൂണ്' എന്നാണ് അതിന് പേര്.…
ആയിരത്തിരി
ബ്രാഹ്മണരുടെ വേളിയില്‍ ആയിരം തിരിയിട്ട് കത്തിച്ച ഒരു ദീപത്തട്ട് വധുവിനെ ഉഴിയുന്ന ചടങ്ങുണ്ട്. അതിനുവേണ്ടി മാത്രമാണ് ഇതുപയോഗിക്കുന്നത്.
അക്കമ്മപ്പാട്ട്
സാമന്തനമ്പ്യാര് സമുദായത്തിലെ സ്ത്രീകളായ അക്കമ്മമാര്‍ പാടുന്ന അനുഷ്ഠാനഗീതം. വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അക്കമ്മമാര്‍ വിളക്കുവച്ച് പാടാറുണ്ട്.