Tag archives for വ്രതാനുഷ്ഠാനം
നോറ്റിരിപ്പ്
വ്രതാനുഷ്ഠാനം. അനുഷ്ഠാനകര്‍മങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കും വ്രതശുദ്ധിയോടുകൂടി നോറ്റിരിക്കണം. നോറ്റിരിക്കുമ്പോള്‍ മല്‍സ്യമാംസാദികള്‍ ഭക്ഷിക്കുകയില്ല, മദ്യസേവ നടത്തുകയില്ല, എണ്ണ തേച്ചു കുളിക്കില്ല. അവര്‍ ആശൗചമുള്ളവരില്‍ നിന്നും അകന്നിരിക്കണം. മാന്ത്രികബലികര്‍മ്മങ്ങള്‍ക്ക് പിണിയാള്‍ നോറ്റിരിക്കാറുണ്ട്. അനുഷ്ഠാനകലകളില്‍ ഏര്‍പ്പെടുന്ന കലാകാരന്മാര്‍ വ്രതനിഷ്ഠയോടുകൂടിയിരിക്കണം. അഗ്നിയില്‍ വീഴുകയും തീയില്‍ ചാടുകയും ചെയ്യേണ്ടവര്‍ കൂടുതല്‍…
ഒരിക്കല്‍
ഒരിക്കലൂണ്. ഒരു നേരം മാത്രം ഭക്ഷണംകഴിച്ചുള്ള വ്രതാനുഷ്ഠാനം. തിരുവോണം, ഷഷ്ഠി, കറുത്തവാവ്, അഷ്ടമി രോഹിണി തുടങ്ങിയ പുണ്യദിനങ്ങളിലാണ് ഒരിക്കലുണ്ണാറുള്ളത്.
അനുഷ്ഠാനം
ശാസ്ത്രവിഹിതപ്രകാരമോ പാരമ്പര്യവിശ്വാസമനുസരിച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. വ്യക്തികളെ ഏകീകരിക്കാനും നിശ്ചിത രൂപഭാവം കൈവരുത്താനും അവ സഹായിക്കുന്നു. ഒരുകര്‍മ്മം കൊണ്ട് ഉദ്ദിഷ്ട ഫലസിദ്ധി ഉണ്ടായാല്‍ അതു വീണ്ടും വീണ്ടും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കും. അങ്ങനെ ആവര്‍ത്തനത്തിലൂടെ അതൊരു അനുഷ്ഠാനമായിത്തീരും. വിശ്വാസവും സങ്കല്പവുമാണ് അനുഷ്ഠാനങ്ങളുടെ…
ഏകാദശിവ്രതം
ഹിന്ദുക്കളുടെ വ്രതാനുഷ്ഠാനങ്ങളില്‍ ഒന്ന്. വൈഷ്ണവ ഭക്തരാണ് ഇതനുഷ്ഠിക്കുന്നത്. അരിഭക്ഷണം അരുത്. ചാമയരിയാണ് പ്രായേണ ഉപയോഗിക്കുന്നത്. ചിലര്‍ ഒന്നും ഭക്ഷിക്കാതെ ശുദ്ധോപവാസം ചെയ്യുന്നു. ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍, പ്രത്യേകിച്ച് ഗുരുവായൂരില്‍ ഏകാദശി പ്രസിദ്ധമാണ്. ഗുരുവായൂരില്‍ കൊടിയേറ്റവും ആനയോട്ടവും കുംഭമാസത്തിലെ ഏകാദശിക്കാണ്.