Tag archives for adaykka
വെറ്റിലക്കെട്ട്
വിവാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. വെറ്റില, അടയ്ക്ക, പുകയില എന്നിവ കെട്ടാക്കി വധൂഗ്രഹത്തില്‍ കൊണ്ടുപോകണം. പാട്ടുകഥകളില്‍, ജാരസംഗമത്തിനു പുറപ്പെടുന്ന വീരന്മാര്‍ പോലും വെറ്റിലക്കെട്ടു കൊണ്ടുപോകുന്നതിനായി വര്‍ണിച്ചുകാണാം. വടക്കേമലബാറില്‍, വധു വരന്റെ വീട്ടില്‍ വെറ്റിലക്കെട്ടുമായാണ് വരിക. മുസ്‌ളിം കല്യാണത്തിന് തലേദിവസം വെറ്റിലക്കെട്ട് ചടങ്ങുണ്ട്. സ്ത്രീകള്‍…
തുമ്മാന്‍
വെറ്റില, അടയ്ക്ക, (പാക്ക്), ചുണ്ണാമ്പ്, പുകയില എന്നീ മുറുക്കു സാധനങ്ങള്‍. 'തിന്‍മാന്‍' എന്ന പദമാണ്' തുമ്മാന്‍'. ആയത്. 'തുമ്മാന്‍കൊടുക്കുക'(താംബൂലദാനം) ഒരു ഉപചാരമാണ്. ബന്ധുമിത്രാദികളുടെ അടുത്ത് വിശേഷാവസരങ്ങളില്‍ തുമ്മാന്‍ കൊണ്ടുപോവുകയെന്നത് ബഹുമാനസൂചകമായ ഒരു ആചാരമാണ്. പണ്ട് വിവാഹത്തിന് കാരണവന്‍മാര്‍ക്കും മറ്റും വെറ്റില, പഴുക്ക…