Tag archives for akhosham

ശിവരാത്രി

ഹൈന്ദവരുടെ അനുഷ്ഠാനപരമായ ആഘോഷം. ശിവപ്രസാദത്തിനുവേണ്ടിയാണ് ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. മാഘമാസത്തിലെ കൃഷ്ണചതുര്‍ശി ദിവസമാണ് ആഘോഷിക്കേണ്ടതെന്ന് ശിവരാത്രിമാമാത്മ്യത്തില്‍ പറയുന്നു. എന്നാല്‍, ഫാല്‍ഗുനമാസത്തിലും ശിവരാത്രി വരുമത്രെ.
Continue Reading

വിഷുവേല

മേടമാസത്തിലെ കൊയ്ത്തിനുശേഷം ദേവീക്ഷേത്ര/കാവുകളില്‍ നടത്തപ്പെടുന്ന ആഘോഷം. പറയരാണ് ഇത് നടത്തുന്നത്. ഇത് മുന്‍കൂട്ടി പറകൊട്ടി അവര്‍ അറിയിക്കും. പൂതവും വെളിച്ചപ്പാടുമൊക്കെ ഒപ്പമുണ്ടാവും. വള്ളുവനാട്ടിലും മധ്യകേരള പ്രദേശങ്ങളിലുമാണിത് പതിവ്. വിത്ത് ചൊരിയല്‍ എന്നു പറയും.
Continue Reading

ഓവ്‌

വെള്ളവും മറ്റും പുറത്തേക്ക് ഒഴുകിപേ്പാകുന്നതിന് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഉണ്ടാക്കുന്നതാണ് ഓവ്. ക്ഷേത്രങ്ങളില്‍ പ്രാസാദത്തിന്റെ വടക്കോട്ടേക്കാണ് 'ഓവ്' വയ്ക്കുന്നത്.
Continue Reading

ആതിരവ്രതം

ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്‌സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്‌സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്.
Continue Reading