Tag archives for anushtanakala

സ്‌തോത്രം

ഭക്തിസംവര്‍ധകങ്ങളായ ഗാനകൃതികള്‍. സാധാരണക്കാരെ ഭക്തിയുടെ മാര്‍ഗത്തിലേക്കു നയിക്കുവാന്‍ മറ്റു കൃതികളെക്കാള്‍ സ്‌തോത്രങ്ങള്‍ക്കാണ് കഴിയുക. ശ്രീശങ്കരാചാര്യരുടെ കാലംതൊട്ട് സംസ്‌കൃതത്തില്‍ നിരവധി സ്‌തോത്രകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഭാഷയില്‍ത്തന്നെ എഴുത്തച്ഛനും പൂന്താനവും മറ്റും രചിച്ച കൃതികള്‍ പ്രശസ്തങ്ങളാണ്. കൂടാതെ, അജ്ഞാതകര്‍ത്തൃകളായ നിരവധി സ്‌തോത്രകൃതികള്‍ പ്രചാരത്തിലുണ്ട്. ഗണപതിസ്‌തോത്രം, സരസ്വതിസ്‌തോത്രം,…
Continue Reading

ശൂരംപോര്

പാലക്കാടന്‍ പ്രദേശങ്ങളില്‍ നിലവിലുള്ള അനുഷ്ഠാനകല. ശൂരപത്മാസുരനെ സുബ്രഹ്മണ്യന്‍ വധിച്ച കഥയുടെ പശ്ചാത്തലത്തിലുള്ള കലാപ്രകടനമാണ് ശൂരംപോര്. അസുരവിഗ്രഹം നിര്‍മ്മിച്ച് കെട്ടുകാഴ്ചയായി എഴുന്നള്ളിക്കും. ഇരുസംഘങ്ങളും തമ്മിലിടഞ്ഞ് കോലാഹലമുണ്ടാക്കും. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ ശബ്ദവും ഒത്തുചേരുമ്പോള്‍ ഒരു സമരത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. കുറെസമയം നീണ്ടുനില്‍ക്കുന്നതാണ് ഈ…
Continue Reading

പാവക്കൂത്ത്

മധ്യകേരളത്തിലെ ദേവിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഒരു അനുഷ്ഠാനകല. പാലക്കാട്. പൊന്നാനി, ചിറ്റൂര്‍ എന്നീ പ്രദേശങ്ങളില്‍ പാവക്കൂത്തിന് ഇന്നും പ്രചാരമുണ്ട്. ധനുമാസം മുതലാണ് കൂത്ത് കഴിപ്പിക്കുന്നത്. രോഗനിവാരണം, ആപല്‍ഹരിഹാരം എന്നിവയ്ക്കുവേണ്ടി ഭഗവതിക്കാവുകളില്‍ വഴിപാടായി ഇതു നടത്താം. ചില ക്ഷേത്രങ്ങളില്‍ രണ്ടും മൂന്നും ആഴ്ചക്കാലം പാവക്കൂത്ത്…
Continue Reading

അരുളപ്പാട്

കല്പന, തിരുവചനം, അനുഷ്ഠാനകലാനിര്‍വഹണങ്ങള്‍ എന്നിവയെല്ലാം വരും. കോമരംതുള്ളല്‍, വെളിച്ചപ്പാട് തുടങ്ങിയവയിലെല്ലാം ദേവതാപ്രതിനിധികളുടെ അരുളപ്പാട് ഉണ്ടാകാറുണ്ട്.
Continue Reading

അയ്യപ്പന്‍കൂത്ത്

ഉത്തരകേരളത്തിലെ അയ്യപ്പന്‍കാവുകളിലും ശാസ്താംക്ഷേത്രങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തിവരുന്ന ഒരനുഷ്ഠാന നൃത്തകല.
Continue Reading

അയ്യപ്പന്‍തീയാട്ട്

അയ്യപ്പന്‍ കാവുകളില്‍ തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല. ഉത്തരകേരളത്തില്‍ ഇതിന് അയ്യപ്പന്‍കൂത്ത് എന്നു പറയുന്നു.
Continue Reading