Tag archives for aradhana
ഉല്‍സവപ്പാട്ടുകള്‍
ഉല്‍സവാഘോഷാധികള്‍ക്കുപാടാറുള്ള ഗാനങ്ങള്‍. ഉല്‍സവങ്ങളോടനുബന്ധിച്ച ആരാധന, അനുഷ്ഠാനകര്‍മ്മം എന്നിവയ്ക്കു പാടുന്ന പാട്ടുകള്‍ ഏതു ഭാഷയിലും കാണാം. വിനോദാര്‍ത്ഥം പാടുന്ന ഉല്‍സവപ്പാട്ടുകളുമുണ്ട്. തിരുവാതിരപ്പാട്ടുകളും ഓണപ്പാട്ടുകളുമൊക്കെ ഈ വിഭാഗത്തില്‍ പെടും. വിവാഹോല്‍സവുമായി ബന്ധപ്പെട്ട പാട്ടുകളാണ് മറ്റൊരിനം. ഉല്‍സവക്കളികള്‍ മിക്കതിനും അനുബന്ധമായി പാട്ടുകള്‍ കാണും.
ഇതിഹാസം
കഥായുക്തമായ പൂര്‍വ്വചരിത്രം. ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികളെ ഉപദേശിക്കുന്നത്. മഹാഭാരതവും രാമായണവും ഭാരതത്തിന്റെ ഇതിഹാസങ്ങളാണ്. ഇതിഹാസകൃതികളുടെ സ്വാധീനം ആ ദേശത്തെ സാഹിത്യം, കലകള്‍, സംസ്‌കാരം, ആരാധന തുടങ്ങിയ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉണ്ടാകും.
അര്‍ച്ചന
ആരാധന, പൂജ. ദേവതകള്‍ക്കെല്ലാം നാമാര്‍ച്ചന പ്രധാനമാണ്. സംഖ്യാഭേദമനുസരിച്ച് സഹസ്രനാമാര്‍ച്ചന, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന എന്നിങ്ങനെയും വസ്തുഭേദമനുസരിച്ച് പുഷ്പാര്‍ച്ചന, കുങ്കുമാര്‍ച്ചന, രക്തചന്ദനാര്‍ച്ചന എന്നിങ്ങനെയും പറയും. വൈദികം, താന്ത്രികം, മിശ്രം എന്ന് അര്‍ച്ചന മൂന്നുവിധം. മന്ത്രങ്ങളും അംഗങ്ങളും വേദത്തില്‍ പറഞ്ഞുമാത്രം സ്വീകരിക്കുന്നതാണ് വൈദികാര്‍ച്ചന. തന്ത്രവിധിപ്രകാരമുള്ളതു താന്ത്രികം.…
അയ്യപ്പന്‍കാവ്
കേരളത്തില്‍ മിക്ക ഗ്രാമങ്ങളിലും കണ്ടുവരുന്ന ആരാധനാ സങ്കേതമാണ് അയ്യപ്പന്‍കാവ്. (ശാസ്താംകാവ്)