Tag archives for asaucham
വാലായ്മ
പ്രസവിച്ചാല്‍ ആചരിക്കേണ്ട ആശൗചം. മരുമക്കത്തായ സമ്പ്രദായപ്രകാരം പ്രസവിച്ച സ്ത്രീയുടെ കുടുംബക്കാരും, മക്കത്തായ സമ്പ്രദായ പ്രകാരം ഭര്‍ത്താവിന്റെ ഭവനക്കാരുമാണ് വാലായ്മകൊള്ളുക. ഈ ആശൗചത്തിന്റെ കാലദൈര്‍ഘ്യം സമുദായംതോറും വ്യത്യാസപ്പെട്ടിരിക്കും. കേരള ബ്രാഹ്മണര്‍ക്ക് പത്തുദിവസമാണ് ആശൗചം. തെയ്യംപാടി, നമ്പ്യാര്‍, സാമന്തന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് 12 ദിവസമാണ്…
ഈറ്റും മാറ്റും
കേരളത്തിലെ പ്രാചീനമായ ഒരു ആചാരം. പ്രസവിച്ചാലും മരിച്ചാലും ഋതുവായാലുമുള്ള ആശൗചം നീങ്ങാന്‍ വണ്ണാത്തിമാറ്റ് ഉടുത്ത് കുളിക്കുക എന്നത് പഴയ ആചാരമാണ്. നാടുവാഴിത്ത വ്യവസ്ഥ നിലനിന്നകാലത്ത് നാടുവാഴിക്കെതിരായി പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് നല്‍കിവന്ന ശിക്ഷകളില്‍ ഒന്നായിരുന്നു ഈറ്റും മാറ്റും വിലക്കല്‍. തൊടുമാറ്റ്, ഉടുമാറ്റ്, വിരിമാറ്റ്, എന്നിങ്ങനെ…
ആശൗചം
സ്ത്രീകള്‍ക്കാണ് പണ്ട് കൂടുതലും ആശൗചം എന്ന ശുദ്ധികര്‍മം കൂടുതലും നിശ്ചയിച്ചിരുന്നത്. ജനനമരണാദികള്‍ കൊണ്ട് പൊതുവേയും തീണ്ടാരി, പ്രസവം എന്നിവകൊണ്ട് സ്ത്രീകള്‍ക്ക് ആശൗചമുണ്ട്. പുലയ്ക്ക് വാലായ്മയെക്കാള്‍ അശുദ്ധിയുണ്ട്. ആശൗചകാലത്ത് ക്ഷേത്രത്തിലോ കാവിലോ പോകരുത്. ആശൗചം നീങ്ങാന്‍ മാറ്റടുത്തുകുളി (മണ്ണാത്തിമാറ്റ്) യും പുണ്യാഹവും വേണമായിരുന്നു.