Tag archives for ayyappan
ഉള്ളാടന്മാര്‍
കേരളത്തിലെ ഒരു ആദിവാസി വര്‍ഗം. ചങ്ങനാശേ്ശരി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും റാന്നിയിലെ വനങ്ങളിലും ഉള്ളാടന്മാരെ കാണാം. കാടന്മാര്‍, കൊച്ചുവേലര്‍ എന്നിവര്‍ ഉള്ളാടന്മാര്‍ തന്നെയാണെന്ന് കരുതപ്പെടുന്നു. സ്ഥിരമായി ഒരിടത്ത വസിക്കുന്ന സ്വഭാവം അടുത്തകാലംവരെ അവര്‍ക്കുണ്ടായിരുന്നില്ല. മലദൈവങ്ങളെ അവര്‍ ആരാധിക്കുന്നു.…
ഉത്രംവിളക്ക്
ശാസ്താക്ഷേത്രങ്ങളിലെ ഒരാഘോഷം. വൃശ്ചികമാസത്തിലെ ഉത്രംനാളില്‍ അയ്യപ്പന്‍ കാവുകളില്‍ വിളക്ക് ഉത്‌സവം പതിവാണ്. പൈങ്കുനി ഉത്രം ശബരിമലയില്‍ പ്രധാനമാണ്.
ഉടുക്കുപാട്ട്
ഉടുക്ക് എന്ന വാദ്യമടിച്ചുകൊണ്ടുള്ള പാട്ടുകള്‍ക്കെല്ലാം ഉടുക്കുപാട്ട് എന്ന് പൊതുവില്‍ പറയും. അയ്യപ്പന്‍ പാട്ടുകളെയാണ് പ്രത്യേകിച്ച് ഉദ്ദേശിക്കുന്നത്. ശാസ്താംപാട്ടുകളെ 'ഉടുക്കടിപ്പാട്ട്'എന്നും പറയും.
അയ്യന്‍
കേരളത്തില്‍ ആദികാലം തൊട്ടേ ആരാധിക്കപ്പെട്ടുപോന്ന ഒരു നായാട്ടുദേവത. അയ്യന്‍, അയ്യനാര്‍ എന്നീ പേരുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അയ്യപ്പന്‍ എന്ന പേരില്‍ അറിയപ്പെട്ടു. കേരളോല്പത്തിയില്‍ അയ്യനെ ശാസ്താവെന്ന് വിശേഷിപ്പിച്ചു കാണാം. പരശുരാമന്‍ നൂറ്റൊന്നു ശാസ്താക്കളെ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.