Tag archives for balikarmam
രാവണബലി
മന്ത്രവാദപരമായ ഒരു ബലികര്‍മം. അന്ത്യയാമത്തില്‍ കഴിക്കുന്നതുകൊണ്ടാണ് ഈ പേര്‍(രാവ്+അണ+ബലി) ലഭിച്ചത്. പല മന്ത്രലാദക്രിയകളുടെയും അന്ത്യത്തില്‍ രാവണബലി ചെയ്യാറുണ്ട്. മലയരുടെ ഒരു മന്ത്രവാദപ്പാട്ടില്‍ ഈ ബലികര്‍മ്മത്തെക്കുറിച്ചുള്ള സൂചനയുണ്ട്.
സര്‍പ്പബലി
കേരളബ്രാഹ്മണര്‍മാരുടെ സര്‍പ്പാരാധനപരമായ ബലികര്‍മം. അരിപ്പെടി, മഞ്ഞള്‍പ്പെടി എന്നിവകൊണ്ട് 'പത്മം' ചിത്രീകരിക്കും. പത്മത്തിന്റെ മധ്യത്തില്‍ നെല്ലും അരിയും നാളികേരവും ദര്‍ഭകൊണ്ടുള്ള 'കൂര്‍ച്ച'വും വെച്ച് ചാണ്ഡേശ്വരനെ സങ്കല്‍പിച്ചു പൂജിക്കുന്നു. ചുറ്റുമായി അനന്തന്‍, വാസുകി, തക്ഷല്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖുപാലന്‍, ഗുളികന്‍ എന്നീ അഷ്ടാനാഗങ്ങളെയും…
ഉഴിഞ്ഞുകളയല്‍
മന്ത്രവാദപരമായ ഒരു ബലികര്‍മ്മം. ഭൂതപ്രേത പിശാചുക്കളും മറ്റു ദുര്‍ദേവതകളും ബാധിച്ചിട്ടുണ്ടെന്നു തോന്നിയാല്‍ ചെയ്യുന്നത്.