Tag archives for bhasmakkotta
ഭസ്മക്കൊട്ട
ഭസ്മമിട്ടുവെക്കുന്നതിന് ഉപയോഗിക്കുന്ന മരപ്പാത്രം. ഇത് കെട്ടിതൂക്കുകയാണ് പതിവ്. ഹൈന്ദവഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും അത് ഒരലങ്കാരമാണ്. ആകൃതിയും കൊത്തുണികളുംകൊണ്ട് ഭസ്മക്കൊട്ടുകള്‍ക്ക് വൈവിധ്യം കാണാം. മരച്ചങ്ങലയുള്ള ഭസ്മക്കൊട്ടകള്‍ ഉണ്ട്. ഭസ്മക്കൊട്ട ഇല്ലാത്ത ഭവനങ്ങളില്‍ തേങ്ങാത്തൊണ്ട് 'ഭസ്മക്കുടുക്ക'യായി ഉപയോഗിച്ചുകാണാറുണ്ട്.
ദാരുശില്പം
കേരളത്തിലെ ശില്പവിദ്യക്ക് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. തൂണുകള്‍, കൊടിമരങ്ങള്‍, പല്ലക്ക്, രഥം, വള്ളം, മരക്കലം, തൊട്ടില്‍, ഭസ്മക്കൊട്ട, കളിക്കോപ്പുകള്‍, ദേവതാരൂപങ്ങള്‍, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കൊട്ടാരങ്ങളിലെയും മനകളിലെയും കൊത്തുപണികള്‍ എന്നിവ ദാരുശില്പവൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം, ഐതിഹ്യം, പുരാസങ്കല്പങ്ങള്‍, നൃത്തം, മറ്റു…