Tag archives for chittari
ചിറ്റാരി
ധാന്യപ്പുര. കരിമ്പാലര്‍ തുടങ്ങിയ വനവാസികള്‍ ധാന്യം സൂക്ഷിക്കുന്നത് പ്രത്യേകം കെട്ടിയുണ്ടാക്കി ചിറ്റാരികളിലാണ്. നാലുതൂണുനാട്ടി, നടുത്തറ ഉയര്‍ത്തി, ഇല്ലികൊണ്ട് മൂന്നുഭാഗവും നാലാംഭാഗത്തിന്റെ പകുതിയും മെടഞ്ഞ് നെല്ലിട്ട് ഉയര്‍ത്തും. നെല്ല് നിറഞ്ഞാല്‍ ചൂരല്‍ കൊണ്ട് പൂട്ടും. താമസസ്ഥലം മാറുന്നതിനനുസരിച്ച് ചിറ്റാരിയും മാറ്റിക്കൊണ്ടു പോകാം.