Tag archives for durga
സപ്തദേവന്മാര്‍
ശിവന്‍, വിഷ്ണു, ശാസ്താവ്, ഗണപതി, സുബ്രമണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ എന്നിവര്‍. ബ്രാഹ്മണര്‍ സപ്തദേവോപാസകരാണ്. സപ്തദേവന്മാരെക്കുറിച്ചുള്ള പൂജാവിധികളാണ് 'തന്ത്രസമുച്ചായ'ത്തിലുള്ളത്. സാത്വികപൂജയാണ് ഈ ദേവന്മാരുേടത്.
കണ്ണാടിബിംബം
ദേവപ്രതിഷ്ഠക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ബിംബം. ദേവതയുടെ രൂപം വെളിപ്പെടുത്തുന്നതല്ല കണ്ണാടിബിംബം. ശിലകൊണ്ടോ, ലോഹംകൊണ്ടോ ഉണ്ടാക്കാം. വാല്‍ക്കണ്ണാടിയുടെ ആകൃതിയിലായിരിക്കും അത്. മൂന്ന് വൃത്തങ്ങളും കീഴെവാലും ഉണ്ടാകും. എല്ലാ ദേവന്മാര്‍ക്കും കണ്ണാടിബിംബം പതിവുണ്ട്. ദുര്‍ഗ, ഭദ്രകാളി തുടങ്ങി സ്ത്രീദേവതകള്‍ക്ക് കണ്ണാടിബിംബം വിശേഷമാണ്.