Tag archives for kadakali
സോപാനസംഗീതം
ക്ഷേത്രങ്ങളില്‍ നടത്താറുള്ള കൊട്ടിപ്പാടിസേവ. സോപാനത്തിന്റെ സമീപം നിന്നുകൊണ്ടാണ് അത് നടത്തുന്നത്. അഷ്ടപദിഗീതങ്ങളാണ് സോപാനസംഗീതമായി പാടാറുള്ളത്. സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളും മറ്റും ചിലര്‍ പാടാറുണ്ട്. സോപാനസംഗീതരീതി കൃഷ്ണനാട്ടത്തിലും കഥകളിയിലും പ്രയോഗിച്ചുവന്നു. കഥകളി സംഗീതത്തിന്റെ ശൈലി ഇപ്പോള്‍ മാറിയിട്ടുണ്ട്.
പീലിമുടി
തെയ്യം തിറകള്‍ക്കു ധരിക്കുന്ന മുടികളില്‍ ഒരിനം. വക്കില്‍ ചുറ്റും പീലിത്തഴകൊണ്ട് അലങ്കരിച്ചതും പിന്നില്‍ പ്രത്യേക ആകൃതിയിലുമുള്ള മൊട്ടുള്ളതുമായ പീലിമുടിയാണ്. വേട്ടയ്ക്കൊരുമകന്‍. ഊര്പ്പഴച്ചി, കരിന്തിരിനായര്‍, കന്നിക്കൊരു മകന്, പാക്കാന്‍ തെയ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത്. കരിയാത്തന്‍, പരദേവത, കൊലോന്‍ എന്നീ തിറകള്‍ പ്രത്യേകതരം പീലിമുടികള്‍…
പഞ്ചാരി
കേരളത്തില്‍ പ്രചാരമുള്ള ഒരു സവിശേഷ താളം. കഥകളി, വാദ്യമേളം തുടങ്ങിയവയില്‍ പഞ്ചാരിക്ക് പ്രാധാന്യമുണ്ട്. തിടമ്പുനൃത്തത്തിലെ നാലു താളങ്ങളിലൊന്നാണിത്. കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഈ താളത്തെക്കുറിച്ചുള്ള പരാമര്‍ശം കാണാം. കിരാതം തുള്ളലില്‍ പഞ്ചാരി അടക്കമുള്ള ഏഴു താളങ്ങളെ താളമാലിക പോലെ പ്രയോഗിച്ചിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവകാലത്ത്…
എകിറ്
ദംഷ്ട്രം, രൗദ്രഭാവം കൈവരുത്തുന്ന ഒരു ചമയം. വെള്ളികൊണ്ട് നിര്‍മ്മിക്കുന്ന എകിറ് ചന്ദ്രക്കലയുടെ ആകൃതിയില്‍ കാണത്തക്കവിധം വായില്‍ ഇരുവശവും ഘടിപ്പിക്കും. തെയ്യം, തിറ, മുടിയേറ്റ് എന്നിവയില്‍ ഭദ്രകാളിക്ക് എകിറ് ഉണ്ടാകും. ആസുരഭാവം കൈവരുത്താന്‍ കഥകളിയിലും ഉപയോഗിക്കും.
ഉത്തരീയം
അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മേല്‍വസ്ത്രം. മുടിയേറ്റ്, കൂടിയാട്ടം, കൃഷ്ണനാട്ടം, അയ്യപ്പന്കൂത്ത്, കഥകളി തുടങ്ങിയവയില്‍ ഉത്തരീയം കാണാം. ചുവന്ന പുകൊണ്ടോ നീലത്തുണികൊണ്ടോ, വെളുത്തമാറ്റ് കൊണ്ടോ ഉത്തരീയം ഉണ്ടാക്കാം. അനുഷ്ഠാനകര്‍മ്മങ്ങള്‍, വിശേഷപൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് വേറെ ഉത്തരീയമാണ്.
അലര്‍ച്ച
കലാപ്രകടനങ്ങളിലും മറ്റും വേഷങ്ങളോ, കോലങ്ങളോ പുറപ്പെടുവിക്കുന്ന പ്രത്യേകതരത്തിലുള്ള ശബ്ദം. കൂടിയാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, തെയ്യാട്ടം, തിറയാട്ടം, തുടങ്ങിയ നാടന്‍കലകളിലും അനുഷ്ഠാന നിര്‍വ്വഹണങ്ങളിലും അലര്‍ച്ചകളും അട്ടഹാസങ്ങളും കേള്‍ക്കാം.
അണിയറ
കലാപ്രകടനങ്ങള്‍ക്ക് വേഷമണിഞ്ഞൊരുങ്ങുന്ന സ്ഥലം-നേപഥ്യം. നാടന്‍കലകള്‍ക്കെന്നപോലെ കഥകളി, കൃഷ്ണനാട്ടം തുടങ്ങിയവയ്ക്കും അണിയറ കൂടിയേ കഴിയൂ. മുഖത്തു തേയ്ക്കുന്നതും ഉടയാടകളും ആഭരണങ്ങളും മുടി (കിരീടം) കളും വച്ചുകെട്ടുന്നതും അണിയറയില്‍ വച്ചായിരിക്കും. വേഷമണിയിക്കാന്‍ വൈദഗ്ദ്ധ്യമുള്ളവരുമുണ്ട്. അണിയറ വിളക്കായി നിലവിളക്കോ കുത്തുവിളക്കോ വച്ചിരിക്കും. അരങ്ങില്‍ വരുന്നതിനു മുമ്പ്…