Tag archives for kanimooppan
മുട്ടുകാണി
കാണി വര്ഗത്തലവന് 'കാണിമൂപ്പന്' എന്നും പറയും. മുട്ടുകാണിയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവര്‍ അംഗീകരിക്കും. സാമുദായിക കാര്യങ്ങള്‍ 'പാട്ടപിര'യില്‍ വെച്ച് മുട്ടുകാണിയുടെ മേല്‍നോട്ടത്തിലാണ് തീരുമാനിക്കുക പതിവ്. സാമൂഹികച്ചടങ്ങുകള്ക്കും മുട്ടുകാണി നേതൃത്വം വഹിക്കണം. ഉള്ളാടരുടെ വര്ഗത്തലവനെയും 'മുട്ടുകാണി' എന്നു തന്നെയാണ് വിളിക്കുക.