Tag archives for kari
കണ്ണാമ്പാള
പൊയ്മുഖമായി ഉപയോഗിക്കുന്ന പാളക്കഷണം. ചില നാടന്‍കലാപ്രകടനങ്ങള്‍ക്കും പുറാട്ടുകള്‍ക്കും മുഖത്ത് കണ്ണാമ്പാള വച്ചു കെട്ടും. പാളയില്‍ സ്‌തോഭജനകങ്ങളായ (മുഖ)രൂപങ്ങള്‍ കുറിച്ചിരിക്കും. കരി, ചുവന്നകല്ല് തുടങ്ങിയവ അരച്ച ചാന്താണ് പാളയില്‍ എഴുതുവാന്‍ ഉപയോഗിക്കുക.
ഓലന്‍
എരിവോ പുളിയോ ഇല്ലാത്ത ഒരു കറി. ലോലമായ കഷണങ്ങള്‍ കാണും. കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, ചേമ്പ്, പയറ് എന്നിവ ചേര്‍ത്തുണ്ടാക്കാം.
എരിശേ്ശരി
ഒരുതരം കറി. ചേന, കായ, കടലപ്പരിപ്പ് എന്നിവകൊണ്ട് ഉണ്ടാക്കും. ചക്ക, മത്തങ്ങ എന്നിവകൊണ്ടും എരിശേ്ശരി ഉണ്ടാക്കും. കുരുമുളകുപൊടിയാണ് എരിവിനു ചേര്‍ക്കുന്നത്.