Tag archives for karimbalar

പാളത്തൊപ്പി

കവുങ്ങിന്റെ പാളകൊണ്ടു നിര്‍മ്മിക്കുന്ന തൊപ്പി. ഗ്രാമീണരായ തൊഴിലാളികള്‍ പാളത്തൊപ്പി ധരിക്കുക സര്‍വസാധാരണമാണ്. പാളകൊണ്ട് തൊപ്പിയുണ്ടാക്കുവാന്‍ ഗ്രാമീണരില്‍ മിക്കവര്‍ക്കും അറിയാമെങ്കിലും അതൊരു കുലത്തൊഴിലായി സ്വീകരിച്ചവരാണ് കോപ്പാളര്‍. കാസര്‍കോടു ജില്ലയിലാണ് അവര്‍ വസിക്കുന്നത്. കോപ്പാളരില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍ക്ക് അതിമനോഹരമായി പാളത്തൊപ്പികള്‍ ഉണ്ടാക്കുവാന്‍ കഴിയും. കരിമ്പാലര്‍, കുറഗര്‍…
Continue Reading

ചിറ്റാരി

ധാന്യപ്പുര. കരിമ്പാലര്‍ തുടങ്ങിയ വനവാസികള്‍ ധാന്യം സൂക്ഷിക്കുന്നത് പ്രത്യേകം കെട്ടിയുണ്ടാക്കി ചിറ്റാരികളിലാണ്. നാലുതൂണുനാട്ടി, നടുത്തറ ഉയര്‍ത്തി, ഇല്ലികൊണ്ട് മൂന്നുഭാഗവും നാലാംഭാഗത്തിന്റെ പകുതിയും മെടഞ്ഞ് നെല്ലിട്ട് ഉയര്‍ത്തും. നെല്ല് നിറഞ്ഞാല്‍ ചൂരല്‍ കൊണ്ട് പൂട്ടും. താമസസ്ഥലം മാറുന്നതിനനുസരിച്ച് ചിറ്റാരിയും മാറ്റിക്കൊണ്ടു പോകാം.  
Continue Reading