Tag archives for karkkadakam
ഓണത്തല്ല്
തിരുവോണനാളില്‍ പണ്ടുണ്ടായിരുന്ന വിനോദ സമരം. 'ഓണപ്പട' എന്നും പേരുണ്ട്. കര്‍ക്കടകമാസത്തില്‍ കളരിയഭ്യാസം കഴിഞ്ഞാല്‍ ചിങ്ങത്തില്‍ പ്രായോഗികവൈദദ്ധ്യം കാണിക്കാനുള്ള അവസരമാണ്. നാടുവാഴികള്‍ ഈ സമരകലയെ പ്രോത്‌സാഹിപ്പിച്ചു.
ആടിവേടന്‍
ആടി (കര്‍ക്കടകം) മാസത്തില്‍ വീടുകള്‍തോറും ചെന്ന് കൊട്ടിപ്പാടി ആടുന്ന ചില തെയ്യങ്ങളുണ്ട്. അതിലൊന്നാണ് വേടന്‍തെയ്യം. മലയരയസമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്.