Tag archives for komaram
ഉത്തരീയം
അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഒരു മേല്‍വസ്ത്രം. മുടിയേറ്റ്, കൂടിയാട്ടം, കൃഷ്ണനാട്ടം, അയ്യപ്പന്‍കൂത്ത്, കഥകളി തുടങ്ങിയവയില്‍ ഉത്തരീയം കാണാം. ചുവന്ന പുകൊണ്ടോ നീലത്തുണികൊണ്ടോ, വെളുത്തമാറ്റ് കൊണ്ടോ ഉത്തരീയം ഉണ്ടാക്കാം. അനുഷ്ഠാനകര്‍മ്മങ്ങള്‍, വിശേഷപൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് വേറെ ഉത്തരീയമാണ്.
ആയത്താന്‍
ചീറമ്പക്കാവുകളിലെ കോമരം. 'സ്വായത്താന്' എന്നതില്‍ നിന്നായിരിക്കണം 'ആയത്താന്‍' എന്നപദം വന്നത്.
ആചാരക്കുട
ഒരുതരം ഓലക്കുട. കാവുകളിലും മറ്റും ആചാരപ്പെട്ടവര്‍ പ്രത്യേകതരം ഓലക്കുട എടുക്കും. കോമരം, വെളിച്ചപ്പാട്, അന്തിത്തിരിയന്‍, ആയത്താന്‍, കലാശക്കാരന്‍ എന്നിവരൊക്കെ ആചാരക്കുടയെടുക്കണമെന്ന് വ്യവസ്ഥയുണ്ട്.
അരമണി
അനുഷ്ഠാനപരമായ പല നര്‍ത്തനങ്ങള്‍ക്കും അരയില്‍ ചെറിയ തരം മണികള്‍ കെട്ടാറുണ്ട്. കോമരം, വെളിച്ചപ്പാട്, ആയത്താന്‍ എന്നിവരുടെ ഉറഞ്ഞുതുള്ളലില്‍ അരമണികള്‍ കെട്ടും.
അഗ്‌നിനൃത്തം
കനലാട്ടം. തീയാട്ട്, തെയ്യം, തിറ. തീയാട്ടില്‍ കോമരം ഇളകി കനലാട്ടം നടത്തുന്നു. ഒറ്റക്കോലം (വിഷ്ണുമൂര്‍ത്തി), പൊട്ടന്‍തെയ്യം എന്നീ തെയ്യങ്ങള്‍ തീക്കൂമ്പാരത്തില്‍ പലതവണവീഴും. തുടയിലും മുടിയിലും ഉഗ്രമായ പന്തങ്ങള്‍ പിടിപ്പിച്ച് നൃത്തമാടുന്ന തെയ്യങ്ങളും തിറകളുമുണ്ട്. പാണന്‍മാരുടെ തീയെറിമാല, മലയന്‍മാരുടെ അഗ്‌നികണ്ഠാകര്‍ണന്‍ എന്നീ തെയ്യം-തിറകള്‍…