Tag archives for kombu
ഭദ്രബലി
മന്ത്രവാദപരമായ ഒരു ബലികര്‍മം. ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ടു വെച്ചുകെട്ടി, അതിനുമുന്നില്‍ കോഴിബലിയും മറ്റും അര്‍പ്പിക്കുകയാണ്, ഉത്തരകേരളത്തിലെ മലയരുടെ ഭദ്രബലിയുടെ സ്വഭാവം. ഭദ്രബലിയെക്കുറിച്ചുള്ള ഒരു മന്ത്രവാദപ്പാട്ട് അവര്‍ക്കിടയിലുണ്ട്. ഹരന്റെ പിണിയൊഴിപ്പാന്‍ പള്ളിക്കൂത്താടുകയും പള്ളിപ്പാന നടത്തുകയും ചെയ്ത വര്‍ഗമാണ് മലയരെന്ന് ആ പാട്ടില്‍…
പതിനെട്ടുവാദ്യങ്ങള്‍
കേരളത്തിലെ വാദ്യസമുച്ചയത്തില്‍ പതിനെട്ടു വാദ്യങ്ങള്‍ പ്രധാനപ്പെട്ടവയായിരുന്നു. പതിനെട്ടുവാദ്യവും ചെണ്ടക്കു താഴെ എന്ന പഴഞ്ചൊല്ല് പതിനെട്ടു വാദ്യസങ്കല്പം ഉണ്ടായിരുന്നതിന് തെളിവാണ്. ചെണ്ട, തിമില, ഇടയ്ക്ക, വീക്കന്‍, മരം, തൊപ്പിമദ്ദളം, ശംഖ്, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴിത്താളം, ഇടുമുടി, വീരാണം, നന്തുണി, കരടിക, പടഹം,…