Tag archives for kunkumam
പിഞ്ഞാണെഴുത്ത്
മാപ്പിളമാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന ഒരു മാന്ത്രികപ്രയോഗം. മന്ത്രവാദികള്‍ ഉറുക്കെഴുതാറുള്ളപോലെ മന്ത്രപ്രയോഗമറിയുന്നാള്‍ വെളുത്ത പിഞ്ഞാണത്തിലാണെഴുതുക. അരിവറുത്തു കരിച്ചപൊടിയില്‍ കസ്തൂരി, കുങ്കുമം, പനിനീര് എന്നിവ ചേര്‍ത്താണ് പിഞ്ഞാണെഴുത്തിനുള്ള മഷിയുണ്ടാക്കുന്നത്. മുളച്ചീന്താണ് എഴുത്തുകോല്‍. ഖുര്‍ആനിലെ വാക്യങ്ങളാണ് പ്രായേണ മന്ത്രങ്ങളെഴുതുന്നത്. രോഗം, ഗര്‍ഭരക്ഷ, ബാധോപദ്രവം തുടങ്ങിയവയ്‌ക്കൊക്കെ മന്ത്രം എഴുതും.
അഞ്ജനവിധി
അഞ്ജനം നിര്‍മ്മിക്കേണ്ടതിന്റെ വിധികള്‍. ഗോരോചനം, കുങ്കുമം, ശംഖ്, അയമോദകം, ചന്ദനം, രാജാവര്‍ത്തമണി, പേരേലം, സൗരവീരാഞ്ജനം, രസം, കുമിഴ്, മഞ്ഞള്‍, വെണ്‍താമരയല്ലി, അരക്ക്, നെയ്യ്, പാല് എന്നിവ സമമായെടുത്ത് അരച്ച് ശ്മശാന വസ്ത്രത്തില്‍ പുരട്ടി, അതുകൊണ്ട് തിരിയുണ്ടാക്കി നെയ്യ് പുരട്ടി കത്തിച്ചുണ്ടാക്കുന്ന മഷി…