Tag archives for kurichyar

മന്ത്രകോടി

വിവാഹമുഹൂര്‍ത്ത സമയത്ത് വധൂവരന്‍മാര്‍ ധരിക്കേണ്ട കോടിവസ്ത്രം. 'കോടിപകരല്‍' എന്നൊരു ചടങ്ങുണ്ട്. കന്യകയ്ക്കു ഉടുക്കുവാനുള്ള വസ്ത്രം കന്യകയും എടുത്തു കൊടുക്കണം. കേരളബ്രാഹ്മണര്‍ക്കിടയില്‍ ഈ പതിവ് ഇന്നുമുണ്ട്. കുറിച്യര്‍ തുടങ്ങിയ ചില ഗോത്രസമുദായക്കാരും 'മന്തകോടി' എന്ന പേരില്‍വധുവിന് വസ്ത്രം നല്‍കും.
Continue Reading

വള്ളിയൂര്‍ക്കാവ്

മാനന്തവാടിക്കു സമീപമുള്ള ഒരു ഭഗവതീക്ഷേത്രം. വള്ളിയൂര്‍ക്കാവും കൊട്ടിയൂര്‍ക്ഷേത്രവും തമ്മില്‍ ബന്ധമുണ്ട്. കുറിച്യര്‍, അടിയാന്‍ തുടങ്ങിയ ആദിവാസിവര്‍ഗക്കാര്‍ക്ക് വള്ളിയൂര്‍ക്കാവ് മുഖ്യമാണ്. കാവിലെ ഉത്സവത്തിന് അടിയാന്മാരുടെ ചില കലാപ്രകടനങ്ങള്‍ പതിവുണ്ട്. അവരുടെ ഗെദ്ദികപ്പാട്ടിലും, തിറപ്പാട്ടിലുമൊക്കെ വള്ളിയൂര്‍ക്കാവിന്റെ പരാമര്‍ശം കാണാം. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സങ്കല്‍പം വള്ളിയൂര്‍…
Continue Reading

തീണ്ടാരിപ്പുര

ഋതുവായ സ്ത്രീ ആശൗചകാലത്ത് വസിക്കുന്ന പുര. ചെറിയ 'കൂച്ചില്‍' ആയിരിക്കുമത്. ചിലര്‍'ഏറുമാടം' പോലുള്ള കുടിലാണ് കെട്ടുക. തീണ്ടാരിപ്പുരയ്ക്ക് ചിലേടങ്ങളില്‍ 'പള്ളപ്പുര' എന്നു പറയും. പുലയര്‍, പറയര്‍, മുക്കുവര്‍, കുറിച്യര്‍, ഈവവര്‍, തുടങ്ങിയ പല സമുദായത്തിലും ഋതുമതികള്‍ക്ക് തീണ്ടാരിപ്പുര കെട്ടാറുണ്ട്. തീണ്ടാരിപ്പുര സൂതികാഗൃഹമായും…
Continue Reading

കതിരുകയറ്റല്‍

പുത്തന്‍നെല്‍ക്കതിര്‍ ഭവനത്തിനകത്തു കയറ്റുകയെന്ന മംഗളകരമായ ഒരു കര്‍മ്മം. കുറിച്യര്‍ തുടങ്ങിയ ആദിവാസികള്‍ നടത്തുന്ന ഉര്‍വരതാനുഷ്ഠാനപരമായ ചടങ്ങ്. നെല്ല് വിളഞ്ഞ് കൊയ്യുന്നതിന് ഏതാനും ദിവസം മുന്‍പ് കതിരുകയറ്റല്‍ എന്ന ചടങ്ങ് നടക്കും.
Continue Reading

ഒടിയന്‍മാര്‍

ദുര്‍മന്ത്രവാദപരമായ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍. ഗിരിവര്‍ഗ്ഗക്കാരില്‍ മിക്ക വിഭാഗക്കാരിലും ഒടിയന്‍മാരുണ്ട്. അടിയന്‍, കുറിച്യര്‍, പാണന്‍, പണിയന്‍, കുറവന്‍ തുടങ്ങിയവരൊക്കെ ഒടിവിദ്യ പാരമ്പര്യ തൊഴിലാക്കിയവരാണ്. എന്തു നീചകര്‍മ്മവും ചെയ്യാന്‍ മടിയില്ലാത്തവരായതിനാല്‍ സമൂഹം ഒടിയന്‍മാരെ ഭയപ്പെട്ടിരുന്നു.
Continue Reading