Tag archives for maladaivam
മലവാഴി
ഒരു മലദൈവം. മണ്ണാന്മാര്‍ ചാത്തന്‍സേവാമഠങ്ങളില്‍ മലവാഴിയുടെ കളം ചിത്രീകരിച്ച് പാട്ട് നടത്താറുണ്ട്. ചെണ്ടയാണ് പശ്ചാത്തലവാദ്യം. മലവാഴിയുടെ സങ്കല്‍പത്തില്‍ വേഷംധരിച്ചാടും. ആ സന്ദര്‍ഭത്തില്‍ കോഴിയെ കടിച്ച് രക്തം കുടിക്കും. കുരുത്തോലകൊണ്ടുള്ള കിരീടവും, പൂമാലയുമാണ് മലവാഴിയുടെ വേഷത്തിന്റെ പ്രത്യേകത.
ഉള്ളാടന്മാര്‍
കേരളത്തിലെ ഒരു ആദിവാസി വര്‍ഗം. ചങ്ങനാശേ്ശരി, കോട്ടയം, പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും റാന്നിയിലെ വനങ്ങളിലും ഉള്ളാടന്മാരെ കാണാം. കാടന്മാര്‍, കൊച്ചുവേലര്‍ എന്നിവര്‍ ഉള്ളാടന്മാര്‍ തന്നെയാണെന്ന് കരുതപ്പെടുന്നു. സ്ഥിരമായി ഒരിടത്ത വസിക്കുന്ന സ്വഭാവം അടുത്തകാലംവരെ അവര്‍ക്കുണ്ടായിരുന്നില്ല. മലദൈവങ്ങളെ അവര്‍ ആരാധിക്കുന്നു.…