Tag archives for malavazhi
മലവാഴി
ഒരു മലദൈവം. മണ്ണാന്മാര്‍ ചാത്തന്‍സേവാമഠങ്ങളില്‍ മലവാഴിയുടെ കളം ചിത്രീകരിച്ച് പാട്ട് നടത്താറുണ്ട്. ചെണ്ടയാണ് പശ്ചാത്തലവാദ്യം. മലവാഴിയുടെ സങ്കല്‍പത്തില്‍ വേഷംധരിച്ചാടും. ആ സന്ദര്‍ഭത്തില്‍ കോഴിയെ കടിച്ച് രക്തം കുടിക്കും. കുരുത്തോലകൊണ്ടുള്ള കിരീടവും, പൂമാലയുമാണ് മലവാഴിയുടെ വേഷത്തിന്റെ പ്രത്യേകത.
മുണ്ട്യന്‍
കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരു വനദേവത. ഈ ദേവതയുടെ കോപംകൊണ്ട് കൃഷിക്കും കന്നുകാലികള്‍ക്കും നാശമുണ്ടാകുമെന്നാണ് പ്രാക്തവിശ്വാസം. പാലക്കാടുജില്ലയിലാണ് ഈ ദേവതയെ കൂടുതലായും ആരാധിച്ചു പോരുന്നത്. ആട്, കോഴി, മുതലായവയെ അറുത്ത് ബലിയര്‍പ്പിക്കുകയാണ് മുണ്ടിയനെ പ്രസാദിപ്പിക്കുവാനുള്ള കര്‍മം. കൂടാതെ 'മുണ്ടിയന്‍ പാട്ടും' നടത്തും. മുണ്ടിയന്റെ…