Tag archives for munnoottan
പൂവില്ലി
ഒരു വനദേവത. പൂവില്ലി, ഇളവില്ലി എന്നീ ദേവതകള്‍ ലവകുശന്മാരുടെ സങ്കല്പത്തിലുള്ളതത്രെ. മുന്നൂറ്റാന്‍, കളനാടി, പെരുമണ്ണാന്‍ എന്നീ സമുദായക്കാര്‍ പൂവില്ലിയുടെ കോലം കെട്ടിയാടാറുണ്ട്.
ബലിക്കള
പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, പറയന്‍ എന്നീ സമുദായക്കാര്‍ ഗര്‍ഭിണികളെ പുരസ്‌കരിച്ചുചെയ്യുന്ന അനുഷ്ഠാന ബലിക്കര്‍മം. കോഴിക്കോടുജില്ലയിലാണ് 'ബലിക്കള'യ്ക്ക് കൂടുതല്‍ പ്രചാരം. ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍ദേവതകളെ ഉച്ചാടനം ചെയ്യുവാനാണ് ബലിക്കള നടത്തുന്നത്. പഞ്ചവര്‍ണപ്പൊടിക്കൊണ്ട് ദേവതാരൂപങ്ങള്‍ കളമായി കുറിക്കും. പിണിയാളെ 'കള'ത്തിനു മുന്നിലിരുത്തി കൈയില്‍ കുരുതി…
ബപ്പിരിയന്‍
ഒരു മാപ്പിളത്തെയ്യം. ആര്യപ്പുങ്കന്നി എന്ന ദേവത എഴുന്നള്ളിയ മരക്കലത്തിന്റെ കപ്പിത്താനായിരുന്നു ബപ്പിരിയന്‍. തുളുനാട്ടില്‍ ബപ്പിരിയന്‍ ഒരു ഭൂതമാണ്. 'ബബ്യറ' എന്നും തുളുനാട്ടില്‍ ഈ ദേവതയ്ക്ക് പേരുണ്ട്. കേരളബ്രാഹ്മണര്‍ ഈ ദേവതയെ ആരാധിക്കുന്നത് ശിവാംശഭൂതമായിട്ടാണ്. വേലന്‍, മുന്നൂറ്റാന്‍, വണ്ണാന്‍. കോപ്പാളന്‍ എന്നീ സമുദായക്കാര്‍…
മുന്നൂറ്റാന്‍
തിറ കെട്ടിയാടുന്ന ഒരു സമുദായക്കാരാണ് മുന്നൂറ്റാന്‍മാര്‍. തലശേ്ശരി, വടകര, കൊയിലാണ്ടി, എന്നീ താലുക്കുകളില്‍ അവര്‍ വസിച്ചു പോരുന്നു. കേരളോല്‍പത്തി എന്ന ഗ്രന്ഥത്തില്‍ മുന്നൂറ്റാന്‍മാരെക്കുറിച്ച് പരാമര്‍ശമുണ്ട്. മുന്നൂറ്റാന്‍മാര്‍ മുറമുണ്ടാക്കി കാവില്‍ കാണിക്കവയ്ക്കുന്ന പതിവ് ഇന്നുമുണ്ട്. ഈ ഐതിഹ്യത്തിന്റെ പൊരുള്‍ എന്തായാലും അഞ്ഞൂറ്റാന്‍മാരും മുന്നൂറ്റാന്‍മാരും…